കോട്ടയം ജില്ലയിൽ നവംബർ 24 ബുധനാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിലെ പൈക, കോട്ടയം ഈസ്റ്റ്, മീനടം, കോട്ടയം സെൻട്രൽ, കുറിച്ചി, പുതുപ്പള്ളി, അയ്മനം എന്നീ വൈദ്യുതി സെക്ഷനുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നവംബർ 24 ബുധനാഴ്ച രാവിലെ ഒൻപതു മുതൽ അഞ്ചു വരെ വൈദ്യുതി മുടങ്ങും.

പൈക സെക്ഷൻ പരിധിയിൽ വരുന്ന പൈക ഹോസ്പിറ്റൽ, പൈക ടവർ, താഷ്‌കന്റ്്, ഞണ്ടുപാറ,പുള്ളോലിക്കുന്ന്, ഇളപ്പുങ്കൽ, ചൂരക്കുന്ന് എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം ഈസ്റ്റ് സെക്ഷന്റെ പരിധിയിൽ റബർ ബോർഡ് പരിസരം , ജില്ല ജയിൽ എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ പൂർണ്ണമായും ചെമ്പരത്തി മൂട് ചൂരക്കാട്ടുപടി ഭാഗങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

മീനടം സെക്ഷന്റെ പരിധിയിൽ നെല്ലിക്കാകുഴി, മുണ്ടിയാക്കൽ ട്രാൻസ്ഫോർമർ പരിധിയിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കോട്ടയം സെന്റർ സെക്ഷന്റെ കീഴിൽ യൂണിയൻ ക്ലബ്ബ്, നാഗമ്പടം, എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി തടസ്സപ്പെടും

കുറിച്ചി ഇളംകാവ്, കോയിപ്പുറം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ 5വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആനത്താനം ജംഗ്ഷൻ, നടേപ്പാലം, മാങ്ങാനം ടെമ്പിൾ ,പാലൂർ പടി, മാങ്ങാനം സ്‌കൂൾ ജംഗ്ഷൻ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കരുമാൻ കാവ് ഇല്ലത്തു കവല, ഒളശ്ശ , കുഴിവേലിപ്പടി, കാരാമ, പരിപ്പ്, തൊള്ളായിരം, മുട്ടേൽ എന്നി പ്രദേശങ്ങളിൽ 9 മണി മുതൽ 5 മണി വരെ വൈദ്യൂതി മുടങ്ങും.

Hot Topics

Related Articles