ജലനിധികൾ അടിയന്തിരമായി റീച്ചാർജ് ചെയ്ത് ശുദ്ധീകരിക്കാൻ നടപടി സ്വീകരിക്കണം: ജില്ലാ ഉപഭോക്തൃ തണ്ണീർത്തട സംരക്ഷണ സമിതി

മലപ്പുറം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന ജലനിധികൾ അടിയന്തിരമായി റീച്ചാർജ് ചെയ്ത് ശുദ്ധീകരിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ജില്ലാ ഉപഭോക്തൃ തണ്ണീർത്തട സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി രൂപീകരണ യോഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. സംസ്ഥാന ചെയർമാൻ പി.കെ ആനന്ദക്കുട്ടൻ യോഗം ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ ടി.എൻ ശിവശങ്കരൻ അധ്യക്ഷത വഹിച്ചു. എം.സി ഉണ്ണികൃഷ്ണൻ സ്വാഗതവും, പി.മുഹമ്മദാലി നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി.കെ മുജീബ് ഹസൻ (പ്രസിഡന്റ്), കെ.വി ബാലസുബ്രഹ്മമണ്യൻ (വൈസ് പ്രസിഡന്റ്), എം.സി ഉണ്ണികൃഷ്ണൻ (ജന.സെക്രട്ടറി), പി.മുഹമ്മദാലി, എം.രവീന്ദ്രൻ (സെക്രട്ടറിമാർ), മലയിൽ പ്രഭാകരൻ (ട്രഷറർ), സംസ്ഥാന കമ്മിറ്റി അംഗങ്ങളായി ഉമ്മളത്ത് ഗോപാലൻ, മേപ്പുറത്ത് ഹംസു, അഡ്വ.അരീഫ് മോൻ എന്നിവരെ തിരഞ്ഞെടുത്തു.

Hot Topics

Related Articles