പന്തളം :മാർക്കറ്റിലെ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി
തിങ്കളാഴ്ച രാവിലെ 12 മണിയോടെ പന്തളം മാർക്കറ്റിൽ കെ എസ് ആർ ടി സി സ്റ്റാൻ്റിനോട് ചേർന്ന മാലിന്യ കൂമ്പാരത്തിനാണ് തീപിടിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉടൻ തന്നെ വിവരം നഗരസഭ ചെയർപേഴ്സൺ സുശീലാ സന്തോഷ് അടൂർ ഫയർഫോഴ്സിനെ അറിയിച്ചതിനെ തുടർന്ന് മിനിറ്റുകൾക്ക് ഉള്ളിൽ അടൂരിൽ നിന്നും സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം എത്തി തീ അണക്കുകയായിരുന്നു
തീ പടർന്ന് പിടിച്ചതോടെ മാർക്കറ്റിലും സമീപത്തു മുള്ള ജനങ്ങൾ പരിഭ്രാന്തിയിലായി.
മറ്റൊരു ബ്രഹ്മപുരം ആകുമോ എന്നതായിരുന്നു ഏവരുടെയും ആശങ്ക.
സ്റ്റാൻ്റിനോട് ചേർന്ന ഭാഗത്ത് മാലിന്യ കൂമ്പാരം കുറവായതിനാൽ തീ വളരെ വേഗത്തിൽ നിയന്ത്രണ വിധേയമാക്കാൻ ഫയർഫോഴ്സ് സംഘത്തിനായി.
തീ പിടിച്ച ഉടൻ നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതും വൻ അപകടം ഒഴിവാക്കാൻ കഴിഞ്ഞു.
ചെയർപേഴ്‌സൺ സുശീലാ സന്തോഷ്, വൈസ് ചെയർപേഴ്സൻ യു. രമ്യ, സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ ബെന്നി മാത്യു, കെ.സീന, രാധാ വിജയകുമാർ, മറ്റ് നഗരസഭ കൗൺസിലർമാർ എന്നിവർ സ്ഥലത്ത് എത്തിയിരുന്നു