കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയി മോർച്ചറിയിലെ വ്യാജ വാർത്താ വിവാദത്തിൽ ഫോട്ടോഗ്രാഫറുടെ പേര് വാർത്തയിൽ പരാമർശിച്ചിട്ടില്ലെന്ന വിചിത്ര വാദമുയർത്തി തടിതപ്പി തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ എ.കെ ശ്രീകുമാർ. വ്യാജ വാർത്തയിൽ ആരോപണ വിധേയനായ ഫോട്ടോഗ്രാഫർ നൽകിയ പരാതിയിൽ കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയപ്പോഴാണ് തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ എ.കെ ശ്രീകുമാർ വിചിത്ര വാദം ഉയർത്തി രക്ഷപെടാൻ ശ്രമിച്ചത്. ഫോട്ടോഗ്രാഫർക്ക് എതിരായി പരാതി നൽകിയ ഒരാളെ പോലും ചൂണ്ടിക്കാട്ടാനോ, ഇത്തരത്തിൽ ഒരു പരാതി എവിടെയെങ്കിലും ഉണ്ടായതായി പറയാനോ പോലും ആകാതെ പൊലീസ് സ്റ്റേഷനിൽ നിന്നു വിയർക്കുകയായിരുന്നു തേർഡ് ഐ ന്യൂസ് ലൈവിന്റെ ചീഫ് എഡിറ്റർ എന്ന് അവകാശപ്പെടുന്ന എ.കെ ശ്രീകുമാർ.
വാർത്തയിൽ ഒരാളുടെ പേര് പോലും പരാമർശിക്കാത്ത സാഹചര്യത്തിൽ നിയമനടപടികൾ തുടരേണ്ടെന്നു പൊലീസ് തീരുമാനിച്ചത് ശ്രീകുമാറിന് രക്ഷയായി മാറി. എന്നാൽ, തനിക്കെതിരെ പരാതി നൽകിയ ഫോട്ടോഗ്രാഫർക്കെതിരെ ഇനിയും വാർത്തയെഴുതും എന്ന ഭീഷണി മുഴക്കിയാണ് എ.കെ ശ്രീകുമാർ ഗാന്ധിനഗർ സ്റ്റേഷനിൽ നിന്നും സ്ഥലം വിട്ടത്. ഇതോടെ തേർഡ് ഐ ന്യൂസ് ലൈവ് നൽകിയ വാർത്തയ്ക്ക് പിന്നിൽ പരാതിക്കാർ ആരും ഇല്ലെന്ന് വ്യക്തമായിട്ടുണ്ട്.
ഇതിനിടെ തേർഡ് ഐ ന്യൂസ് ലൈവ് ഓഫിസിൽ നേരിട്ടെത്തി തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താൻ ശ്രമിച്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോട്ടോഗ്രാഫർക്കെതിരെ ആത്മഹത്യാ ശ്രമം നടത്തി എന്നതിന്റെ പേരിൽ വ്യാജ പരാതി നൽകി പീഡിപ്പിക്കാനും തേർഡ് ഐ ന്യൂസ് ലൈവ് ശ്രമം നടത്തി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ഇതു സംബന്ധിച്ചു പരാതി നൽകിയത്. തേർഡ് ഐ ന്യൂസ് ലൈവിന്റെ ഓഫിസിനുള്ളിൽ പോലും കയറാതെ ഓഫിസിന്റെ വാതിലിൽ നിന്നു സംസാരിച്ചയാൾക്കെതിരെയാണ് ഇദ്ദേഹം വ്യാജ പരാതി നൽകിയത്. ഒരു മാധ്യമ സ്ഥാപനത്തിന്റെ ഓഫിസിൽ എത്തിയ ആൾക്കെതിരെയാണ് ഇത്തരത്തിൽ പൊലീസിൽ ഇതേ മാധ്യമ സ്ഥാപനം തന്നെ പരാതി നൽകുന്നത്. മാധ്യമ സ്ഥാപനത്തിന്റെ വാതിലുകൾ ആർക്കു മുന്നിലും തുറന്നിടണമെന്ന മാധ്യമ പ്രവർത്തനത്തിന്റെ പ്രാഥമിക തത്വം തന്നെയാണ് തേർഡ് ഐ ന്യൂസ് ലൈവ് ഇതിലൂടെ മറക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തേർഡ് ഐ ന്യൂസ് ലൈവിന്റെ ഓഫിസിലെ സിസിടിവി ദൃശ്യങ്ങളും, പരാതിക്കാരനായ ഫോട്ടോഗ്രാഫർ പകർത്തിയ വീഡിയോ ദൃശ്യങ്ങളും പരിശോധിച്ചാൽ തന്നെ ആത്മഹത്യാ ശ്രമം നടത്തി എന്ന ആരോപണം തെറ്റാണ് എന്നു മനസിലാകും. ഇതിനിടെയാണ് തനിക്കെതിരായ വാർത്തയിൽ വിശദീകരണവുമായി ഓഫിസിലെത്തിയ ഒരാളുടെ മുന്നിൽ നിന്നും ചീഫ് എഡിറ്റർ തന്നെ ഓടിയൊളിച്ച ശേഷം, ഇയാളെ തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടക്കുന്നത്. ഇന്നലെ രാവിലെ തേർഡ് ഐ ന്യൂസ് ലൈവിന്റെ ഓഫിസിലെത്തിയ ഫോട്ടോഗ്രാഫർ ഇദ്ദേഹത്തിന്റെ മാനസിക വ്യഥ നിമിത്തം – തനിക്കെതിരായ വാർത്ത പിൻ വലിച്ചില്ലെങ്കിൽ, ജീവനൊടുക്കും – എന്ന് പറഞ്ഞതിനെ ആത്മഹത്യാ ശ്രമമാക്കി ചിത്രീകരിച്ച് പരാതി നൽകുകയാണ് എ.കെ ശ്രീകുമാർ എന്ന തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ ചെയ്തത്. അക്ഷരാർത്ഥത്തിൽ പരാതിക്കാരൻ പോലുമില്ലാത്ത പിതൃശൂന്യ വാർത്തയിൽ ഇരയാക്കപ്പെട്ടയാളെ വേട്ടയാടുന്ന സമീപനമാണ് തേർഡ് ഐ ന്യൂസ് ലൈവ് എന്ന ഓൺലൈൻ മാധ്യമം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഇത് അക്ഷരാർത്ഥത്തിൽ മാധ്യമപ്രവർത്തനത്തിന്റെ പ്രാഥമിക തത്വങ്ങളെ പോലും മറികടക്കുന്നതാണ്.
തങ്ങൾ എഴുതിയ വാർത്തയിലെ സത്യം പൊലീസ് സ്റ്റേഷനിൽ ബോധ്യപ്പെടുത്താനാവാതെ വന്നതോടെ തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ മെഡിക്കൽ കോളേജിലെ ഫോട്ടോഗ്രാഫറെ തങ്ങളുടെ വാർത്ത കള്ളമാണ് എന്നു കണ്ടെത്തിയാൽ കേസിനു പോകാൻ വെല്ലുവിളിക്കുകയാണ് ചെയ്തത്. വാർത്തിയിൽ പേരില്ലാത്തിന്റെ പേരിൽ മാത്രം രക്ഷപെട്ട തേർഡ് ഐ ന്യൂസ് ലൈവാണ് കോട്ടയം ജില്ലയിലെ അഴിമതിക്കാർക്കെതിരെ പോരാട്ടം നടത്തുകയാണ് എന്നതിന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ അടക്കം പ്രചാരണം നടത്തുന്നത്. സാധാരണക്കാരനായ ഫോട്ടോഗ്രാഫർക്കെതിരെ മുഖ്യമന്ത്രിയ്ക്കടക്കം പരാതി നൽകിയിട്ടുണ്ടെന്നും, ഇയാളുടെ ജോലി കളയുമെന്നു ഭീഷണിപ്പെടുത്തിയതായും ഫോട്ടോഗ്രാഫർ ജാഗ്രതാ ന്യൂസ് ലൈവിനോടു വെളിപ്പെടുത്തി.