പാമ്പാടി പൂതകുഴിയിൽ കുറുക്കൻ പിടിയിൽ : നാട്ടിൽ കറങ്ങി നടന്ന കുറുക്കനെ പിടികൂടിയത് വനം വകുപ്പ്

പാമ്പാടി : പാമ്പാടി പൂതക്കുഴിയിൽ നാട്ടിൽ കറങ്ങി നടന്ന കുറുക്കനെ വനം വകുപ്പ് പിടികൂടി. പൂത കുഴിയിലെ കാടു പിടിച്ച പ്രദേശത്താണ് അവശനിലയിൽ കുറുക്കനെ കണ്ടത്. തുടർന്ന് നാട്ടുകാർ വിവരം വകുപ്പ് അധികൃതരെ അറിയിച്ചു. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി കുറുക്കനെ പിടികൂടി. കുറുക്കനെ നിരീക്ഷണത്തിനുശേഷം കാട്ടിൽ തുറന്നു വിടുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. 

Advertisements

Hot Topics

Related Articles