കോട്ടയം വടവാതൂർ ഡമ്പിങ് യാർഡിലെ മാലിന്യ പ്രശ്നം; മാലിന്യം തരം തിരിക്കാൻ കമ്പനിയെ എത്തിച്ചത് പഞ്ചായത്ത് അറിയാതെ; സ്റ്റോപ്പ് മെമ്മോ നൽകി വിജയപുരം പഞ്ചായത്ത് 

കോട്ടയം: വടവാതൂർ ഡമ്പിംങ്​ യാർഡിലെ മാലിന്യം തരം തിരിക്കൽ, കോട്ടയം നഗരസഭയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകി വിജയപുരം ഗ്രാമ പഞ്ചായത്ത്. 

Advertisements

വിജയപുരം ഗ്രാമ പഞ്ചായത്ത് അധികൃതരെ അറിയിക്കാതെ വടവാതൂർ ഡമ്പിംങ് യാർഡിലെ മാലിന്യം തരംതിരിക്കാനുള്ള പ്രവൃത്തികൾ നടത്തുന്നതിനെതിരെ കോട്ടയം നഗരസഭക്ക്​ വിജയപുരം ഗ്രാമപഞ്ചായത്ത്​ സ്​റ്റോപ്പ്​ മെമ്മോ നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിൽ ആരംഭിച്ചിരിക്കുന്ന പ്രവൃത്തികൾ ഭരണ സമിതി അംഗങ്ങൾ നേരിട്ടെത്തി പരിശോധിച്ചു. വടവാതൂർ ഡമ്പിംങ്​ യാർഡിലെ മാലിന്യ പ്രതിസന്ധി, കോടതിയിൽ നിലനിൽക്കുന്ന വിഷയമായതിനാൽ ഏകപക്ഷീയമായ ഇടപെടൽ അനുവദിക്കില്ലെന്ന്​ പഞ്ചായത്ത്​ പ്രസിഡന്‍റ്​ വി.ടി. സോമൻകുട്ടി വ്യക്തമാക്കി.

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന എം സി കെ കുട്ടി എഞ്ചിനീയറിംങ് പ്രോജക്ട് കമ്പനിയാണ് വടവാതൂരിലെ 8000 ക്യൂബിക് മീറ്റർ മാലിന്യം വേർതിരിച്ച് ബയോമൈനിംങ് നടത്തി നീക്കം ചെയ്യാൻ കരാർ എടുത്തിരിക്കുന്നത്. പഞ്ചായത്തിന്‍റെയും, നാട്ടുകാരുടെയും ആശങ്ക പരിഹരിച്ചു കൊണ്ട് മാലിന്യ പ്രശ്നത്തിന്​ ശാശ്വതപരിഹാരമാണ്​ വേണ്ടതെന്നും,  പഞ്ചായത്ത്​ ഇതിനായി സഹകരിക്കുമെന്നും ഇവർ വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.