കോട്ടയം: വടവാതൂർ ഡസിംഗ് യാർഡിലെ മാലിന്യ നീക്കം തടസപ്പെടുത്തിക്കൊണ്ട് സ്റ്റോപ്പ് മെമ്മോ കൊടുത്തതിൽ സമരസമിതി പ്രതിഷേധിച്ചു. ഏഴ് പതിറ്റാണ്ടായി കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് പൊതുജനങ്ങൾ ഒറ്റക്കെട്ടായി സമരമുഖത്തായിരുന്നു. മാലിന്യ നീക്കത്തിനുള്ള നടപടികൾ നടക്കുമ്പോൾ അതോടൊപ്പം നിന്ന് പ്രവർത്തിക്കേണ്ട പഞ്ചായത്ത് ഭരണ സമിതി സ്റ്റോപ്പ് മെമ്മോ കൊടുത്ത നടപടി പക്വതയില്ലാത്തതും ഇതിന്റെ കെടുതിയനുഭവിക്കുന്നവരോടുള്ള വെല്ലുവിളിയുമാണ്.
തെറ്റ് തിരുത്താൻ പഞ്ചായത്ത് തയ്യാറായില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ബഹുജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് പ്രതിഷേധ ധർണ്ണയും സമരവും നടത്തുമെന്ന് സമരസമിതി ചെയർമാൻ ബൈജു ചെറു കോട്ടയിൽ, പി.കെ ആനന്ദക്കുട്ടൻ, കെ.പി ഭുവനേഷ്, ബാബു മണിമല പറമ്പിൽ, കൃര്യൻ വി കുര്യൻ എന്നിവർ അറിയിച്ചു