കൊച്ചി :ബ്രഹ്മപുരം കരാര്‍ കമ്പനിയുമായുള്ള ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് പങ്കെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്.
മുഖ്യമന്ത്രി മൗനം പാലിച്ചത് അതുകൊണ്ടാണെന്നും സ്വപ്ന ഫെയ്സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി 12 ദിവസത്തെ മൗനം വെടിഞ്ഞിരിക്കുന്നു. കരാര്‍ കമ്പനിക്കു നല്കിയ മൊബിലൈസേഷന്‍ അഡ്വാന്‍സ് തിരിച്ചുവാങ്ങി, ബ്രഹ്മപുരത്ത് തീ അണയ്ക്കാന്‍ എത്തിയവര്‍ക്ക് നല്‍കണമെന്നു മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി, നിയമസഭയില്‍ ഈ വിഷയത്തില്‍ താങ്കള്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് വ്യക്തിപരമായി അറിയാം. നിങ്ങളുടെ വലംകൈ (ശിവശങ്കര്‍) ആശുപത്രിയില്‍ ആയതുകൊണ്ടാകാം. നിങ്ങള്‍ മറ്റൊരുവിധത്തില്‍ വിഷയം കൈകാര്യം ചെയ്യണമായിരുന്നു. ഈ ഇടപാടില്‍ ശിവശങ്കറും ഉള്‍പ്പെട്ടിട്ടുള്ളതിനാലാണ് മുഖ്യമന്ത്രി മൗനം തുടരുന്നത്. നിങ്ങള്‍ ഇങ്ങനെ കാത്തിരിക്കരുത്.’ – സ്വപ്ന കുറിച്ചു.
‘ഞാന്‍ എന്തിനാണ് ഈ വിഷയത്തില്‍ സംസാരിക്കുന്നതെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും, കാരണം, ഞാനും കൊച്ചിയില്‍ താമസിച്ചു, നിങ്ങള്‍ കാരണം ബംഗളൂരുവിലേക്കു രക്ഷപ്പെടേണ്ടിവന്നു, പക്ഷേ ഇതുവരെ മരിച്ചിട്ടില്ല.’ -സ്വപ്നയുടെ വാക്കുകള്‍.