കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി താഴ്മൺമഠം കണ്ഠരര് മോഹനരുരുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറിയത്. ഇതോടെ മഹാദേവക്ഷേത്രത്തിലെ പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിനാണ് തുടക്കമായത്. കൊടിയേറ്റിന് ശേഷം ക്ഷേത്രത്തിൽ കൊടിക്കീഴിൽ കാണിക്കയും, വെടിക്കെട്ടും നടന്നു. കൊടിയേറ്റിന് ശേഷം രാത്രി ഒൻപതരയ്ക്ക് ചലച്ചിത്ര താരം വിധുപ്രതാപ് നയിക്കുന്ന പാലാ സൂപ്പർ ബീറ്റ്സിന്റെ ഗാനമേളയും അരങ്ങേറും. അച്ചായൻസ് ഗോൾഡാണ് ഗാനമേള സ്പോൺസർ ചെയ്യുന്നത്.
Advertisements