കോട്ടയം: എൻജിഒ യൂണിയൻ വജ്ര ജൂബിലി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ‘വർത്തമാനകാല ഇന്ത്യയും ബദൽ ഉയർത്തുന്ന കേരളവും ‘ എന്ന വിഷയത്തെ അധികരിച്ച് സംഘടിപ്പിച്ച സെമിനാർ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടത്തി. സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് കെ രാജേഷ് സെമിനാർ ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സീമ എസ് നായർ മുഖ്യപ്രഭാഷണം നടത്തി.
എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് എം എൻ അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ സ്വാഗതവും ജില്ലാ ട്രഷറർ സന്തോഷ് കെ കുമാർ കൃതജ്ഞതയും രേഖപെടുത്തി. വജ്ര ജൂബിലി ജില്ലാ സമ്മേളനം മാർച്ച് 18,19തീയതികളിൽ കടുത്തുരുത്തി ഗൗരിശങ്കരം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും