രോഗികളെ വലച്ച് മെഡിക്കൽ സമരം ;കോട്ടയം മെഡിക്കൽ കോളേജിൽ ഒ പി പ്രവത്തിച്ചില്ല ;പ്രവർത്തനം അത്യാഹിത വിഭാഗവും അടിയന്തിര ശാസ്ത്രക്രിയകളും മാത്രം

ഗാന്ധി നഗർ :കേരളത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആ ഹ്യാനം ചെയ്ത മെഡിക്കൽ സമരത്തിന്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളജിലും പണിമുടക്ക് ആരംഭിച്ചു.

Advertisements

അത്യാഹിത വിഭാഗവും, അടിയന്തിര ശാസ്ത്രക്രിയകളും മാത്രം പ്രവർത്തിക്കുന്നു. മുൻകൂട്ടിനിശ്ചയിച്ച ശാസ്ത്രക്രിയകൾ മാറ്റി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമരം അറിയാതെ എത്തിയ നിരവധി രോഗികൾ വലഞ്ഞു. ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും കോട്ടയം മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്ന രോഗികളെ സമരം വലച്ചു.പിന്നീട് ഇവരെ അത്യാഹിത വിഭാഗത്തിലേയ്ക്ക് പറഞ്ഞു വിടുകയായിരുന്നു.നാളുകളായി കാവലിരുന്ന് ശാസ്ത്രക്രിയക്ക് തീയതി കിട്ടിയവർക്കും സമരം ദുരിതമായി.

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാരുടെ 30 ഓളം സംഘടനകൾ പണിമുടക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.