കൊച്ചി : കേരള എന്‍.ജി.ഒ. യൂണിയന് ജില്ലാ വജ്രജൂബിലി സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. ആലുവ മഹാത്മാഗാന്ധി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് എസ്. സതീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
രാവിലെ യൂണിയന് ജില്ലാ പ്രസിഡന്റ് കെ.എസ്. ഷാനില്‍ പതാക ഉയര്‍ത്തി. രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനയ്ക്ക് ശേഷമാണ് സമ്മേളനത്തിന് തുടക്കമായത്. ജോയിന്റ് സെക്രട്ടറിമാരായ പി.പി. സുനില്‍ രക്തസാക്ഷി പ്രമേയവും ഡി.പി. ദിപിന് അനുശോചന പ്രമേയവും അവതരിപ്പിച്ചു. എഫ്.എസ്.ഇ.ടി.ഒ. ജില്ലാ പ്രസിഡന്റ് ഏലിയാസ് മാത്യു, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് & വര്‍ക്കേഴ്സ് ജില്ലാ സെക്രട്ടറി പി.ബി. സുധീഷ് ബാബു എന്നിവര്‍ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഘടനാ റിപ്പോര്‍ട്ടിനുശേഷം ഗ്രൂപ്പ് തിരിഞ്ഞ് ചര്‍ച്ച ആരംഭിച്ചു. ഞായറാഴ്ച രാവിലെ നടക്കുന്ന സംഘടനാ റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചകള്‍ക്ക് യൂണിയന് സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനില്‍കുമാര്‍ മറുപടി പറയും. പകല്‍ 2 ന് സുഹൃദ് സമ്മേളനം സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി.ആര്. മുരളീധരന് ഉദ്ഘാടനം ചെയ്യും. വൈകീട്ട് സമ്മേളനം സമാപിക്കും.
കെ.എസ്. ഷാനില്‍ (പ്രസിഡന്റ്), കെ.എ. അന്‍വര്‍ (സെക്രട്ടറി), കെ.വി. വിജു (ട്രഷറര്‍)
കെ.എസ്. ഷാനിലിനെ പ്രസിഡന്റായും കെ.എ. അന്‍വറിനെ സെക്രട്ടറിയായും കെ.വി. വിജുവിനെ ട്രഷററായും കേരള എന്‍.ജി.ഒ. യൂണിയന് വജ്രജൂബിലി സമ്മേളനം തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികള്‍ : എ.എന്‍. സിജിമോള്‍, എന്‍.ബി. മനോജ് (വൈസ് പ്രസിഡന്റുമാര്‍), പി.പി. സുനില്‍, ഡി.പി. ദിപിന് (ജോ. സെക്രട്ടറിമാര്‍). സെക്രട്ടറിയേറ്റ് അംഗങ്ങള്‍ : എം.കെ. ബോസ്, രജിത്ത് പി. ഷാന്‍, പാക്സണ് ജോസ്, കെ.എം. മുനീര്‍, സോബിന്‍ തോമസ്, പി. ജാസ്മിന്, ലിന്‍സി വര്‍ഗ്ഗീസ്, സി. മനോജ്, എസ്. മഞ്ജു, കെ.സി. സുനില്‍കുമാര്‍