“കൃഷ്ണ സാറിന്‍റെ സിനിമകൾ കണ്ട് വളർന്നു.. ഇപ്പോൾ മഹേഷ് ബാബുവിനൊപ്പം പ്രവര്‍ത്തിക്കുന്നു…” തെലുങ്കിലെ പുതിയ പ്രോജക്ടിനെ കുറിച്ച് നടൻ ജയറാം

കൃഷ്ണ സാറിന്‍റെ സിനിമകൾ കണ്ട് വളർന്നു.. ഇപ്പോൾ മഹേഷ് ബാബുവിനൊപ്പം പ്രവര്‍ത്തിക്കുന്നു… തെലുങ്കിലെ പുതിയ പ്രോജക്ടിനെ കുറിച്ച് നടൻ ജയറാം

മലയാള സിനിമ നടൻ ആണെങ്കിലും അന്യഭാഷകളിൽ മികച്ച ചിത്രങ്ങൾ ചെയ്യുന്ന നടനാണ് ജയറാം. തമിഴിലും, തെലുങ്കിലും എല്ലാം അദ്ദേഹം അഭിനയിച്ചു കഴിഞ്ഞിരിക്കുന്നു. ഇപ്പോഴിതാ താന്‍ തെലുങ്കില്‍ അടുത്തതായി ഒരു വന്‍ പ്രോജക്റ്റില്‍ ഭാഗഭാക്കാവുന്നതിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് ജയറാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജയറാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാൽ ചിത്രത്തിന്
ഇനിയും പേര് നൽകിയിട്ടില്ല.

മഹേഷ് ബാബുവിനും ത്രിവിക്രം ശ്രീനിവാസിനുമൊപ്പം ഇരിക്കുന്ന ചിത്രങ്ങള്‍ ജയറാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. “കൃഷ്ണ സാറിന്‍റെ (മഹേഷ് ബാബുവിന്‍റെ അച്ഛന്‍) ചിത്രങ്ങള്‍ തിയറ്ററില്‍ കണ്ടാണ് വളര്‍ന്നത്. ഇപ്പോള്‍ മഹേഷ് ബാബു എന്ന മനോഹരമായ വ്യക്തിത്വത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു. എന്‍റെ സ്വന്തം ത്രിവിക്രംജിക്കൊപ്പം ഒരിക്കല്‍ക്കൂടി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷം”, ജയറാം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

പുജ ഹെഗ്‍ഡെ നായികയാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എസ് തമന്‍ ആണ്. മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.

‘സര്‍ക്കാരു വാരി പാട്ട’ എന്ന ചിത്രമാണ് മഹേഷ് ബാബുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. ബോക്സ് ഓഫീസില്‍ വിജയമായിരുന്നു ചിത്രം. അതേസമയം രവി തേജയുടെ പ്രതിനായകനായി എത്തിയ ധമാക്ക ആയിരുന്നു ജയറാമിന്റേതായി അവസാനമെത്തിയ തെലുങ്ക് ചിത്രം.

Hot Topics

Related Articles