കോട്ടയം: കോട്ടയത്തിന്റെ ടോണിച്ചായൻ കൈതൊട്ടതോടെ തിരുനക്കരയിലെ എൽഇഡി വാളുകൾ മിന്നിത്തിളങ്ങി. കോട്ടയം തിരുനക്കര മൈതാനത്തെ വ്യാവസായിക വിപണന പ്രദർശനമേളയുടെ ഭാഗമായി സ്ഥാപിച്ച എൽഇഡി വാളുകളിലെ പ്രദർശനമാണ് കോട്ടയം അച്ചായൻസ് ഗോൾഡ് എംഡിയും ഉടമയുമായ കോട്ടയത്തിന്റെ സ്വന്തം ടോണിച്ചായൻ കൈ തൊട്ടനുഗ്രഹിച്ച് ഉദ്ഘാടനം ചെയ്തത്. തിരുനക്കര മൈതാനത്തിന്റെ മുന്നിൽ സ്ഥാപിച്ചിരിക്കുന്ന എൽഇഡി ഡിപ്ലേ അക്ഷരാർത്ഥത്തിൽ കോട്ടയം നഗരത്തിന്റെ തന്നെ പരിച്ഛേദമായി മാറി. തിരുനക്കര മൈതാനത്തിന് മുന്നിൽ എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുന്ന രീതിയിലാണ് എൽഇഡി വാളുകൾ സ്ഥാപിച്ചിരിക്കുന്നത്.
ശനിയാഴ്ച വൈകിട്ട് തിരുനക്കര മൈതാനത്തിന് മുന്നിൽ നടന്ന ചടങ്ങിൽ അച്ചായൻസ് ഗോൾഡ് ഉടമയും എംഡിയുമായ ടോണി വർക്കിച്ചനാണ് എൽഇഡി വാളിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. സ്വിച്ച് ഓൺ കർമ്മത്തിന് ശേഷം സംഘാടകരുടെ ക്ഷണം സ്വീകരിച്ച് തിരുനക്കര മൈതാനത്തിനുള്ളിലെ വ്യാവസായിക പ്രദർശന വിപണന മേള സന്ദർശിക്കാനും ടോണിച്ചായൻ സമയം കണ്ടെത്തി. മേള നടക്കുന്ന തിരുനക്കര മൈതാനത്തിനുള്ളിലേയ്ക്കു ടോണിച്ചായൻ കയറിയപ്പോൾ നിരവധി ആളുകളാണ് ഓടിയെത്തി അഭിവാദ്യം അർപ്പിച്ചത്.
മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്ന റൈഡുകളുടെ സമീപത്ത് എത്തിയ ടോണിച്ചായനെ ഈ റൈഡുകളിൽ കയറുന്നതിന് സംഘാടകരും റൈഡുകളുടെ നടത്തിപ്പുകാരും ക്ഷണിച്ചു. ഇവരുടെ ക്ഷണം സ്വീകരിച്ച് ഈ റൈഡുകളിൽ കയറാനും ടോണിച്ചായൻ സമയം കണ്ടെത്തി. തിരുനക്കര മൈതാനത്തെ ഇളക്കിമറിച്ചാണ് ടോണിച്ചായൻ മടങ്ങിയത്.
തിരുനക്കര മൈതാനത്ത് സ്ഥാപിച്ചിരിക്കുന്ന എൽഇഡി ഡിസ്പ്ലേ വാളിൽ പരസ്യം ചെയ്യുന്നതിനായി 9496378611 , 6238862693.
കോട്ടയത്തിന്റെ ടോണിച്ചായൻ കൈ തൊട്ടു ; തിരുനക്കരയിൽ എൽഇഡി വാളുകൾ മിന്നിത്തിളങ്ങി; തിരുനക്കരയുടെ ഉത്സവാഘോഷങ്ങൾക്ക് എൽഇഡി വാളിന്റെ പ്രഭ
Advertisements