ജോസ് കെ മാണിക്ക് കൊള്ളാൻ തുടങ്ങി എന്ന് ബി ജെ പി ജില്ല പ്രസിഡൻ്റ് ലിജിൻ ലാൽ 

കോട്ടയം : സഭ വിശ്വാസികൾ ബി ജെ പി യ്ക്ക് അനുകൂലമായി എന്തെങ്കിലും ഒരു വരി പറഞ്ഞാൽ ജോസ് കെ മാണിക്ക് പൊള്ളിത്തുടങ്ങുമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ പറഞ്ഞു . പാല ബിഷപ്പിനെതിരെ തീവ്രവാദികൾ വന്നാലോ, ബൈബിൾ കത്തിച്ചാലോ , പുൽക്കൂട്ടിൽ നിന്ന് ഉണ്ണിയേശുവിനെ എടുത്തു കളഞ്ഞാലോ , നാടകങ്ങളിൽ അധിഷേപിച്ചാലോ ബഫർ സോൺ വിഷയവുമായി ബന്ധപ്പെട്ട് ജനങ്ങൾ ബുദ്ധിമുട്ടനുഭവിച്ചാലോ വാതുറക്കാതെ മിണ്ടാതെ ഇരിക്കുന്ന ജോസ് കെ മാണി സഭയുമായി ബന്ധപ്പെട്ടവർ ബി ജെ പിയെക്കുറിച്ച് പറയുമ്പോൾ അസ്വസ്ഥനാകുന്ന തെന്തിനാണ്. 

Advertisements

സഭക്ക് എതിരായ നിലപാടുകൾ വിവിധ തലങ്ങളിൽ നിന്ന് വന്നപ്പോൾ മൗനം പാലിച്ച ജോസ് കെ മാണിയിൽ നിന്ന് വിശ്വാസികൾ അകലാൻ തുടങ്ങിയപ്പോൾ  ആണ് സഭക്കും കേരള കോൺഗ്രസ്സിനും ഒരേ നിലപാടെന്ന് പറഞ്ഞ് ജോസ് കെ മാണി വിശ്വാസികളെ വീണ്ടും വഞ്ചിക്കാൻ ശ്രമിക്കുന്നത്. റബ്ബർ കർഷകരുടെ വിഷയത്തിൽ ജോസ് കെ മാണിയും പാർട്ടിയും മുൻകാലങ്ങളിൽ എടുത്ത നിലപാടുകൾ കർഷകരുടെ കണ്ണിൽ പൊടിയിടുന്നതായിരുന്നു എന്നും ബി ജെ പി  ജില്ല പ്രസിഡൻ്റ് ‘ ലിജിൻലാൽ കുറ്റപ്പെടുത്തി. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.