ആർപ്പുക്കര മംഗലശേരി തൊള്ളായിരം പാട ശേഖരത്തിൽ ആധുനിക രീതിയിലുള്ള സബ്മേഴ്‌സിബിൾ പമ്പ്
പ്രവർത്തനം തുടങ്ങി

ആർപ്പുക്കര : ജില്ലാ പഞ്ചായത്ത് ഡിവിഷൻ വിഹിത ഫണ്ട്‌ വിനിയോഗിച്ച് ആർപ്പുക്കര മണിയാപറമ്പ് തൊള്ളായിരം പാടശേഖരത്തിന് അനുവദിച്ച പതിനാറ് ലക്ഷം രൂപയുടെ ആധുനിക രീതിയിലുള്ള സബ്മേഴ്‌സിബിൾ വെർട്ടിക്കൽ ആക്സിയൽ ഫ്ലോ പമ്പ് സെറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ റോസമ്മ സോണി നിർവഹിച്ചു. അപ്പർ കുട്ടനാട്ടിൽ നെൽകാർഷിക മേഖലയെ പരിപോഷി പ്പിക്കുന്നതിനു കൂടുതൽ പദ്ധതികൾ നടപ്പിലാക്കുവാൻ നടപടി സ്വീകരിക്കുമെന്ന് ഡോ. റോസമ്മ സോണി പറഞ്ഞു. അർപ്പുക്കര പഞ്ചായത്ത് പ്രസിഡന്റ്‌ അഞ്ചു മനോജ്‌ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ലൂക്കോസ് ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്തംഗം സവിത ജോമോൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ
രഞ്ജിനി മനോജ്‌, വിഷ്ണു വിജയൻ,ദീപാ ജോസ്, പാടശേഖരസമിതി പ്രസിഡന്റ്‌ മാത്യു ജോസഫ്, സെക്രട്ടറി സണ്ണി. പി. ചെറിയാൻ എന്നിവർ പ്രസംഗിച്ചു

Advertisements

Hot Topics

Related Articles