തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവം; അനധികൃത തെരുവ് കച്ചവടക്കാരെ ഒഴിപ്പിച്ച് കോട്ടയം നഗരസഭ; ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ നഗരസഭയുടെ കർശന പരിശോധന

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി കോട്ടയം നഗരമധ്യത്തിൽ അനധികൃതമായി കച്ചവടത്തിനായി എത്തിയവരെ ഒഴിപ്പിച്ച് കോട്ടയം നഗരസഭ. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അനധികൃതമായി കോട്ടയം നഗരത്തിൽ കച്ചവടം നടത്തിയവരെ ഒഴിപ്പിച്ചത്. നഗരത്തിൽ തിരുനക്കര ക്ഷേത്രത്തിന്റെ ഭാഗത്തും പരിസരങ്ങളിലുമാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

Advertisements

ഇത് കൂടാതെ തിരുനക്കര മൈതാനത്തും, തിരുനക്കര ക്ഷേത്ര മൈതാത്തും പ്രവർത്തിക്കുന്ന കടകളിലും സ്ഥാപനങ്ങളിലും നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. ഈ സ്റ്റാളുകളിലെ ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന കടകളിൽ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. ഇവിടങ്ങളിൽ ഹെൽത്ത് കാർഡുകൾ പരിശോധിച്ചു. ഗുണനിലവാരമുള്ള വെള്ളമാണ് ഇവിടെ വിതരണം ചെയ്യുന്നതെന്ന് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി ഉറപ്പ് വരുത്തി. ഇത്തരത്തിൽ തിരുനക്കര മൈതാനത്തും, പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തും, തിരുനക്കര ക്ഷേത്ര മൈതാനത്തും നടത്തുന്ന പ്രദർശനം ഗുണനിലവാരം ഉറപ്പാക്കുമെന്നും നഗരസഭ ആരോഗ്യ വിഭാഗം പരിശോധിച്ചു.
നഗരസഭ ഹെൽത്ത് സൂപ്പർ വൈസറുടെ ചാർജ് വഹിക്കുന്ന ഹെൽത്ത് സൂപ്പർ വൈസർ ടി.എ തങ്കം, ഹെൽത്ത് ഇൻസ്‌പെക്ടർ എച്ച് കൃഷ്ണകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ റഹിം ഖാൻ, എം.ആർ രാജേഷ്, കിരൺ, രാകേഷ് ലാൽ, ജഗൽ ജിത്ത്, ജയേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Hot Topics

Related Articles