ലക്ഷങ്ങൾ വില വരുന്ന ആഭരണങ്ങൾ മോഷണം പോയെന്ന രജനീകാന്തിന്റെ മകൾ ഐശ്വര്യ രജനീകാന്ത് നൽകിയ കേസുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരി അറസ്റ്റിൽ . ഐശ്വര്യയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന 40 കാരിയായ ഈശ്വരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് ഇവരെ ചോദ്യം ചെയ്തു എങ്കിലും ആദ്യം അവർ സമ്മതിച്ചിരുന്നില്ല. എന്നാൽ പിന്നീട് സാഹചര്യ തെളിവുകളും മറ്റും ഹാജറാക്കിയപ്പോള്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈശ്വരിയുടെയും ഭർത്താവിന്റെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ ഇടയ്ക്കിടെ വൻ തുക ഇടപാടുകൾ നടന്നതായി പോലീസ് കണ്ടെത്തി. തുടര്‍ന്നാണ് പ്രതികളെന്ന സംശയത്തില്‍ ചോദ്യം ചെയ്യലിനായി ഈശ്വരിയെയും ഭര്‍ത്താവിനെയും തേനാംപേട്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. 2019 മുതൽ 60 പവൻ ആഭരണങ്ങൾ ചെറുതായി മോഷ്ടിച്ച് പണമാക്കി മാറ്റിയതായി ഇവർ സമ്മതിച്ചതായി ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
വജ്ര, സ്വർണാഭരണങ്ങളും രത്നങ്ങളും ഉൾപ്പെടെ അറുപതോളം പവന്റെ ആഭരണങ്ങൾ നഷ്ടമായെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. ആഭരണങ്ങൾ സൂക്ഷിച്ച ലോക്കറിന്റെ താക്കോൽ എവിടെയെന്ന് ജീവനക്കാർക്ക് അറിയാമായിരുന്നു. മൂന്ന് ജീവനക്കാരെ സംശയമുണ്ടെന്നും ഐശ്വര്യ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.