തിരുനക്കരയുടെ പൂരാവേശത്തിലേയ്ക്ക് പാമ്പാടി രാജനിറങ്ങി : പരമശിവന്റെ തിടമ്പേറ്റി ഭാരത് വിനോദ് : കിഴക്കൻ ചേരുവാരത്തിൽ ആർപ്പുവിളിയുടെ ആവേശക്കൊടുമുടിയിൽ പാമ്പാടി രാജന്റെ വരവ് : ആകാശം മുട്ടി പൂരാവേശം

തിരുനക്കര : കൊമ്പന്മാർ നിരന്ന് നിന്ന തിരുനക്കരയുടെ തിരുമുറ്റത്തേയ്ക്ക് പാമ്പാടി രാജനിറങ്ങിയതോടെ ആർപ്പുവിളികൾ ആകാശം മുട്ടി ! ആഘോഷത്തിന്റെ ആരവക്കാഴ്ചകൾ തിങ്ങി നിറഞ്ഞ പുരാവേശത്തിലേയ്ക്ക് അലിഞ്ഞിറങ്ങിയ പതിനായിരങ്ങൾക്ക് മായിക പ്രപഞ്ചം സമ്മാനിച്ച് കൊമ്പൻ ഭാരത് വിനോദ് ഭഗവാന്റെ പൊൻ തിടമ്പും അണിഞ്ഞ് പൂര മൈതാനത്തിന്റെ മധ്യത്തിലേയ്ക്ക് നട വച്ചിറങ്ങി.

Advertisements

പൂരം പ്രതീക്ഷിച്ച് നിന്ന പുരുഷാരത്തിന് നടുവിലേയ്ക്ക് ആദ്യം ഇറങ്ങിയത് ഉണ്ണി മങ്ങാട് ഗണപതിയാണ്. ആദ്യം കിഴക്കൻ ചേരുവാരത്തിൽ ഉണ്ണി മങ്ങാട് ഗണപതി ഇറങ്ങിയതിന് പിന്നാലെ പഞ്ചമത്തിൽ ദ്രോണയാണ് ആന പ്രേമികൾക്ക് അവേശമായി ഇറങ്ങിയത്. പതിനായിരങ്ങളാണ് കൊമ്പന്മാർക്ക് ആർപ്പു വിളികളുമായി നിരന്നത്. മൂന്നാമതായി ചൂലൂർ മഠം രാജശേഖരൻ പൂരപ്പറമ്പിന് ആവേശമായി ഇറങ്ങി. ഇതിന് ശേഷം കൊമ്പൻ തോട്ടയ്ക്കാട്ട് കണ്ണനാണ് മൈതാനത്തിറങ്ങിയത്. ചിറക്കാട്ട് അയ്യപ്പനാണ് അടുത്തതായി പൂര മൈതാനത്തേയ്ക്ക് ഇറങ്ങിയത്. മൗട്ടത്ത് രാജേന്ദ്രൻ കിഴക്കൻ ചേരുവാരത്തേയ്ക്ക് ഇറങ്ങിയപ്പോൾ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. പിന്നാലെ , ഗുരുവായൂർ ദേവസ്വം ഗോകുൽ മൈതാനത്തിറങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊമ്പന്മാർ നിരന്നതിന് പിന്നാലെ ആരാധകർക്ക് ആവേശം നിറച്ച്, കോട്ടയത്തിന്റെ സ്വന്തം പാമ്പാടി രാജനിറങ്ങി. പിന്നാലെ മേളപ്രമാണത്തിൽ , ഭാരത് വിനോദിന്റെ ശിരസിലേറി മഹാദേവൻ പൂര മൈതാനിയിലേയ്ക്കിറങ്ങി. ഇതോടെ , ക്ഷേത്രം തന്ത്രി തിരുനക്കര ക്ഷേത്ര മൈതാനത്ത് പൂരത്തിന് തിരിതെളിച്ചു. മന്ത്രി വി.എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ , നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ , നഗരസഭ അംഗങ്ങളായ അഡ്വ.ഷീജ അനിൽ , ദീപ മോൾ , ബി ജെ പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് പെരുവനം കുട്ടൻമാരാരുടെ മേളം അരങ് തീർത്തു.

Hot Topics

Related Articles