മെഗാ ജോബ് ഫെസ്റ്റ് 25ന്

നാഷണല്‍ എപ്ളോയ്മെന്റ് സര്‍വീസി (കേരളം)ന്റെ ആഭിമുഖ്യത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്കായി മെഗാ ജോബ് ഫെസ്റ്റ് 2023 സംഘടിപ്പിക്കുന്നു. സ്വകാര്യ മേഖലയിലെ അമ്പതില്‍പരം ഉദ്യോഗദായകര്‍ പങ്കെടുക്കുന്ന മെഗാജോബ് ഫെസ്റ്റ് മാര്‍ച്ച് 25 ന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളജ് ക്യാമ്പസില്‍ നടക്കുന്നു. എസ്.എസ്.എല്‍.സി , ഡിപ്ളോമ, ഐ.ടി.ഐ, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവര്‍ക്ക് ജോബ് ഫെസ്റ്റില്‍ പങ്കെടുക്കാം. ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും www.jobfest.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ വേക്കന്‍സി വിവരങ്ങള്‍ക്ക് ഫോണ്‍ 0468 2222745 ( ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പത്തനംതിട്ട), 0471 27417131 (ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, തിരുവനന്തപുരം) 0471 2992609 (ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, തിരുവനന്തപുരം).

Advertisements

Hot Topics

Related Articles