അഞ്ചു വർഷത്തെ നികുതി ഒന്നിച്ച് പിരിയ്ക്കാൻ നഗരസഭ നിർദേശം; പ്രതിഷേധവുമായി പ്രതിപക്ഷ കൗൺസിലർമാർ; പ്രതിഷേധവുമായി കൗൺസിലർമാർ നഗരസഭ അധ്യക്ഷയെ ഉപരോധിച്ചു; വീഡിയോ കാണാം

കോട്ടയം: അഞ്ചു വർഷത്തെ നികുതി ഒന്നിച്ച് പിരിയ്ക്കാനുള്ള കോട്ടയം നഗരസഭ അധികൃതരുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭ ചെയർപേഴ്‌സണെ ഉപരോധിച്ചു. നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റിയനെയാണ് പ്രതിപക്ഷ കൗൺസിലർമാർ ഉപരോധിച്ചത്. നഗരസഭയുടെ നേതൃത്വത്തിൽ അഞ്ചുവർഷത്തെ നികുതി വ്യാപാരികളിൽ നിന്നും ഒന്നിച്ച് പിരിയ്ക്കാൻ തീരുമാനിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇപ്പോൾ നഗരസഭ ചെയർപേഴ്‌സണിനെ ഉപരോധിച്ച് നഗരസഭ അംഗങ്ങൾ രംഗത്ത് എത്തിയത്.

Advertisements

വിഷയം ചർച്ച ചെയ്യുന്നതിന് നഗരസഭ കൗൺസിലിന്റെ സ്‌പെഷ്യൽ യോഗം ചേരണമെന്ന് ചെയർപേഴ്‌സണിനോട് കൗൺസിലർമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിന് ചെയർപേഴ്‌സൺ തയ്യാറായില്ലെന്ന് നഗരസഭ അംഗങ്ങൾ ആരോപിക്കുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നഗരസഭ ചെയർപേഴ്‌സണിനെ കൌൺസിൽ ഹാളിനുള്ളിൽ ഉപരോധിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഗരസഭ ചെയർപേഴ്‌സണിന്റെ കൌൺസിൽ ഹാളിനുള്ളിൽ ഉപരോധിച്ച നഗരസഭ അംഗങ്ങൾ കൗൺസിൽ യോഗം ചേരാനും അനുവദിച്ചില്ല. നികുതി വിഷയം സ്‌പെഷ്യൽ കൗൺസിൽ യോഗം വിളിച്ചു ചേർത്ത് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇത് അംഗീകരിക്കാതെ വന്നതോടെയാണ് നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിലിന്റെ നേതൃത്വത്തിൽ നഗരസഭ പ്രതിപക്ഷ അംഗങ്ങൾ ചെയർപേഴ്‌സണിനെ ഉപരോധിച്ചത്. തുടർന്ന് ചെയർപേഴ്‌സണിന്റെ നേതൃത്വത്തിൽ ചർച്ച നടത്തി അടുത്ത ദിവസം തന്നെ സ്‌പെഷ്യൽ കൗൺസിൽ വിളിച്ചു ചേർക്കാമെന്ന ഉറപ്പിൽ ഉപരോധ സമരം അവസാനിച്ചു.

Hot Topics

Related Articles