കോട്ടയം ജില്ലാ ജനറൽ
ആശുപത്രിയിൽ നിന്നും
ജാഗ്രതാ ന്യൂസ് റിപ്പോർട്ടർ
കോട്ടയം: എം.സി റോഡിൽ കോടിമതയിലുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. അമിത വേഗത്തിൽ ചിങ്ങവനം ഭാഗത്തു നിന്നും എത്തിയ കാറിലെ യാത്രക്കാരായ വേരൂർ, കാരാപ്പുഴ സ്വദേശികൾക്കും മറ്റൊരു കാറിലുണ്ടായിരുന്ന ഏറ്റുമാനൂർ സ്വദേശിയ്ക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. അപകടത്തിൽ വേലൂർ വാലേച്ചിറയിൽ രാജേന്ദ്രന്റെ മകൻ പി.ജെ അർജുൻ (31), കാരാപ്പുഴ യൂണിയൻ ക്ലബ് ഭാഗത്ത് പുത്തൻപുരയിൽ ജയചന്ദ്രന്റെ മകൻ അർജുൻ (24), ഏറ്റുമാനൂർ കിഴക്കേവള്ളിക്കാട്ടിൽ ജോയി ജോസഫ് മകൻ ജോയിസൺ (26) എന്നിവർക്കാണ് പരിക്കേറ്റത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബുധനാഴ്ച രാത്രി 12.30 ന് എം.സി റോഡിൽ കോടിമതയിൽ വെസ്റ്റ് പൊലീസ് സ്റ്റേഷനിലേയ്ക്കു തിരിയുന്ന റോഡിലായിരുന്നു അപകടം. അമിത വേഗത്തിൽ ചിങ്ങവനം ഭാഗത്തു നിന്നും കോടിമത പാലം കടന്നെത്തിയ കാർ, നിയന്ത്രണം നഷ്ടമായി എതിർ ദിശയിൽ നിന്നും വന്ന പാൽ വണ്ടിയിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതതത്തിൽ നിയന്ത്രണം നഷ്ടമായ കാർ കോട്ടയം ഭാഗത്തു നിന്നും എത്തിയ മറ്റു രണ്ടു കാറുകളിലും ഇടിച്ചു കയറി. അപകടത്തെ തുടർന്നു, രണ്ടു കാറിന്റെയും മുൻ ഭാഗം പൂർണമായും തകർന്നു.
ചിങ്ങവനം ഭാഗത്തു നിന്നും എത്തിയ കാറിനുള്ളിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. ഇതേ തുടർന്നാണ്, അപകടം ഉണ്ടായതെന്നാണ് ആരോപണം. എന്നാൽ, അപകടത്തിൽപ്പെട്ട കാറുകളിൽ നിന്നും ഡീസൽ റോഡിൽ പടർന്നൊഴുകിയത് അപകട സാധ്യത വർദ്ധിപ്പിച്ചു. ഇതേ തുടർന്നു അഗ്നിരക്ഷാ സേന അധികൃതർ എത്തി അറക്കപ്പൊടി റോഡിൽ നിരത്തിയാണ് അപകടം ഒഴിവാക്കിയത്.