കോട്ടയം കോടിമതയിൽ വാഹനാപകടം: നിയന്ത്രണം വിട്ട കാർ മൂന്നു വാഹനങ്ങളിൽ ഇടിച്ചു; കാർ യാത്രക്കാർക്ക് പരിക്ക്; റോഡിൽ ഡീസൽ പരന്നൊഴുകി; അപകടം ഒഴിവാക്കിയത് അഗ്നിരക്ഷാ സേന

കോട്ടയം കോടിമതയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
സമയം – രാത്രി 12.30

കോട്ടയം: എം.സി റോഡിൽ കോടിമതയിൽ വാഹനങ്ങളുടെ കൂട്ടയിടി. നിയന്ത്രണം വിട്ട കാർ മൂന്നു വാഹനങ്ങളിൽ ഇടിച്ചു. രണ്ടു കാറിലും പാൽ വണ്ടിയിലും ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ കാർ യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബുധനാഴ്ച രാത്രി 12.30 ന് എം.സി റോഡിൽ കോടിമത പാലത്തിനു സമീപം വെസ്റ്റ് പൊലീസ് സ്റ്റേഷനിലേയ്ക്കു തിരിയുന്നതിനു സമീപത്തെ റോഡിലായിരുന്നു അപകടം. ചിങ്ങവനം ഭാഗത്തു നിന്നും അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ എത്തിയ പാൽവണ്ടിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ കാർ, മറ്റ് രണ്ടു കാറുകളിലും ഇടിച്ചു. അപകടത്തെ തുടർന്നു കാറിന്റ മുൻ ഭാഗം പൂർണമായും തകർന്നു.

അപകടത്തിൽപ്പെട്ട കാറിനുള്ളിൽ നിന്നും ഡീസൽ പുറത്തേയ്ക്ക് ഒഴുകി. ഇതേ തുടർന്നു ഇതുവഴി എത്തിയ ബൈക്ക് യാത്രക്കാർക്ക് അപകട ഭീതി ഉയർന്നു. ഇതേ തുടർന്നു പൊലീസ് സ്ഥലത്ത് എത്തി. അഗ്നിരക്ഷാ സേനാ അധികൃതരെയും വിവരം അറിയിച്ചു. അഗ്നിരക്ഷാ സേനാംഗങ്ങൾ റോഡിൽ അറക്കപ്പൊടി വിതറിയാണ് അപകട ഭീതി ഒഴിവാക്കിയത്. അപകടത്തെ തുടർന്നു റോഡിൽ ഇരുപത് മിനിറ്റോളം ഗതാഗതവും തടസപ്പെട്ടു. അഗ്നിരക്ഷാ സേനയും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Hot Topics

Related Articles