എറണാകുളം ഞാറയ്ക്കലിൽ ഒരു കുടുംബത്തിലെ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി : മരണത്തിൽ ദുരൂഹത

എറണാകുളം : ഞാറയ്ക്കലിൽ ഒരു കുടുംബത്തിലെ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. വൃദ്ധ മാതാവ് ഗുരുതരാവസ്ഥയിൽ. ഞാറയ്ക്കൽ മുക്കുങ്കൽ പരേതനായ വർഗീസിൻ്റെ മക്കളായ ജോസ് (51), ജെസി (49) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisements

കഴുത്തിൽ കുരുക്കിട്ട് ജനൽ കമ്പിയിൽ കെട്ടി നില്ക്കുന്ന നിലയിലാണ് ഇരുവരേയും കണ്ടെത്തിയത്. ഇരുവരുടേയും കൈ ഞരമ്പും മുറിഞ്ഞ നിലയിലാണ്. ഇവരുടെ അമ്മ റീത്തയെ (80) ഗുരുതരാവസ്ഥയിലും കണ്ടെത്തി. കൈ ഞരമ്പും മുറിഞ്ഞ നിലയിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഞാറയ്ക്കല്‍ സെന്‍റ് മേരീസ് സ്കൂളിലെ മുന്‍ അധ്യാപികയാണ് റീത്ത.
മകള്‍ ജെസ്സിയും ഇതേ സ്കൂളിലെ അധ്യാപികയാണ്. പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Hot Topics

Related Articles