എഡിറ്റിങ്ങിൽ മാത്രമല്ല, സംവിധാനത്തിലും തന്റെ മികവ് തെളിയിക്കാനൊരുങ്ങി മലയാളത്തിലെ മുൻനിര എഡിറ്ററിൽ ഒരാളായ സൈജു ശ്രീധരന്. മഞ്ജു വാര്യരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയിലുള്ള ചിത്രമായിരിക്കും ഇത്. മലയാളത്തില്‍ ആദ്യമായാണ് ഇത്തരം രീതിയിൽ ഒരു മുഴുനീള ചിത്രം വരുന്നത്. കണ്ടെത്തപ്പെടുന്ന ഒരു വീഡിയോ റെക്കോര്‍ഡിംഗിലൂടെ സിനിമയുടെ കഥ പറയുന്ന സിനിമാറ്റിക് ടെക്നിക് രീതിയാണ് ഫൗണ്ട് ഫൂട്ടേജ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഞ്ജു വാര്യരെ കൂടാതെ മാമുക്കോയ, നഞ്ചിയമ്മ തുടങ്ങിയ പ്രശസ്ത താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സൈജു ശ്രീധരൻ തന്നെയാണ് സിനിമയുടെ എഡിറ്റർ. സുഷിൻ ശ്യാം സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു.
അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ ആയിരുന്നു സൈജു ശ്രീധരൻ.
സൈജു ശ്രീധരൻ, ശബ്ന മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്. മൂവി ബക്കറ്റ്, പെയിൽ ബ്ലൂ ഡോട്ട് ഫിലിംസ്, കാസ്റ്റ് ആൻഡ് കൊ എൻ്റർടെയ്ൻമെൻ്റ്സ് എന്നീ ബാനറുകളില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്.
കോ പ്രൊഡ്യുസർ രാഹുൽ രാജീവ്, സുരാജ് മേനോൻ, ആർട്ട് ഡയറക്ടർ അപ്പുണ്ണി സാജൻ, കോസ്റ്റ്യൂംസ് സമീറ സനീഷ്, ചമയം റോണക്സ് സേവ്യർ, സ്റ്റണ്ട് ഇർഫാൻ അമീർ, കൺട്രോളർ കിഷോർ പുറക്കാട്ടിരി. പി ആർ ഒ- എ എസ് ദിനേശ്, തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമാണ് സിനിമയുടെ ചിത്രീകരണം.