മാവേലിക്കരയിൽ വയോധികയുടെ മരണം കൊലപാതകം : മകൻ അറസ്റ്റിൽ

ആലപ്പുഴ : മാവേലിക്കര ഭരണിക്കാവിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. മകനെ പോലീസ് അറസ്റ്റ് ചെയ്തു. ഭരണിക്കാവ് ആറാം വാർഡിൽ ലക്ഷ്മി ഭവനത്തിൽ ഉദയകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലാണ് ഇയാൾ പിതാവ് ഉത്തമ (70) നെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. അവിവാഹിതരായ മക്കൾ ഉദയകുമാർ (40), ഇല്യാസ്(35) എന്നിവർക്കൊപ്പമാണ് ഉത്തമൻ താമസിച്ചു വന്നത്. ഇരുവരും മദ്യത്തിന് അടിമകളായിരുന്നു. മദ്യലഹരിയിൽ ഇവർ പിതാവിനെ മർദിക്കുമായിരുന്നെന്നും പോലീസ് പറഞ്ഞു. മരിച്ച ഉത്തമൻ്റെ നെഞ്ചിന് മുകളിൽ രക്തം കട്ടി പിടിച്ച നിലയിൽ മുറ്റവുണ്ടായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമാണന്ന സoശയത്തിന് ഇത് കാരണമായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വാരിയെല്ല് തകർന്നതാണ് മരണകാരണം എന്ന് വ്യക്തമായിരുന്നു. ഉത്തമൻ്റെ ഭാര്യ ചെങ്ങന്നൂരിൽ ഓർഫനേജിലാണ് കഴിയുന്നത്.

Advertisements

Hot Topics

Related Articles