കോട്ടയം : ജനശക്തി കർഷക കോൺഗ്രസ്സ് പ്രതിക്ഷേധ ധർണ്ണ മാർച്ച് 29 ബുധനാഴ്ച രാവിലെ 11 മണിക്ക് കോട്ടയം കളക്ട്രേറ്റിന് മുൻപിൽ നടത്തും. നാഷണൽ ജനശക്തി കോൺഗ്രസ്സ് ദേശീയ പ്രസിഡന്റ് മനോജ് ശങ്കരനല്ലൂർ ഉദ്ഘാടനം ചെയ്യും.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകരോട് കാണിക്കുന്ന അവഗണനയ്ക്കും അനീതിക്കും എതിരെ ജനശക്തി കർഷക കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പ്രതിക്ഷേധ സമരത്തിന്റെ ഭാഗമായിട്ടാണ് ധർണ നടത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റബർ കർഷകരെ രക്ഷിക്കുക. കർഷകരെ ആത്മഹത്യയിലേക്കു തള്ളി വിടാതിരിക്കുക. മറ്റു രാജ്യങ്ങളിൽ കർഷകരും കർഷക തൊഴിലാളികളും മാന്യമായി ജീവിക്കുമ്പോൾ നമ്മുടെ നാട്ടിൽ കർഷകർ ദരിദ്രരും അശരണരുമായി ജീവിക്കുന്നു. രാജ്യത്തിന്റെ പൊതുസ്വത്തായ കർഷകരെക്കുറിച്ച് യാതൊരുവിധമായ പരിഗണനയോ പരിരക്ഷയോ ഇല്ലാതെ മാറി മാറി വരുന്ന സർക്കാരുകളുടെ വികലവും ദീർഘവീക്ഷണമില്ലാത്തതുമായ നയങ്ങളുമാണ് കർഷകർക്ക് ഇത്തരം ഉണ്ടാക്കിയിരിക്കുന്നത്. ക്ഷോഭവും കാട്ടുമൃഗങ്ങളുടെ അവസ്ഥ അതിരൂക്ഷമായി ആക്രമണവുമാണ് കർഷകർ നേരിടുന്ന ഏറ്റവും വലിയ വിപത്ത്, ബാങ്കുകളിൽ നിന്നും ഇതര പണമിടപാട് സ്ഥാപനങ്ങളിൽ നിന്നും വായ്പ്പ എടുത്ത് കൃഷി ചെയ്യുന്ന കർഷകർ വിളനാശം സംഭവിക്കുമ്പോൾ ഹതാശരായിത്തീരുന്നു. അതോടൊപ്പം വായ്പ്പകളുടെ നൂലാമാലകളും കടക്കാരുടെ നിരന്തര ശല്യവും കഷ്ടപ്പെട്ട് ഉല്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ വിലത്തകർച്ചയും കാരണം ആത്മഹത്യയെ അഭയം പ്രാപിക്കേണ്ടിവരുന്നു.
കർഷകവായ്പയ്ക്കെതിരെയുള്ള സർഫാസി നിയമം എടുത്തു കളിയുക. കാർഷിക വായ്പകൾക്ക് ഒരു വർഷത്തെ മൊറൊട്ടോറിയം പ്രഖ്യാപിക്കുക. കാട്ടുമൃഗങ്ങളിൽ നിന്നും കൃഷിക്കും കൃഷിക്കാർക്കും പരിരക്ഷ കൊടുക്കുക. പ്രകൃതി ക്ഷോഭത്തിൽ കൃഷി നശിച്ച കർഷകർക്ക് മാന്യമായ നഷ്ടപരിഹാരം കൊടുക്കുക.
വളത്തിനും വൈദ്യുതിക്കും വെള്ളത്തിനും സബ്സിഡി നൽകുക, ഇങ്ങനെ കർഷകർക്ക് ആവശ്യമായ സഹായ ചെയ്തുകൊടുത്ത മതിയാകൂ കർഷകരും കർഷക തൊഴിലാളികളും നാടിന്റെ പൊതു സ്വത്താണെന്ന് സർക്കാരും സർക്കാരുദ്യോഗസ്ഥരും അംഗീകരിക്കുക. കർഷകർക്കോ അവർ ചെയ്യുന്ന കൃഷികൾക്കോ യാതൊരു പ്രയോജനവും ചെയ്യാത്ത ഏതാണ്ട് 75ൽ പരം കൃഷി സ്ഥാപനങ്ങളിൽ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളെ നിയമിച്ച് ശമ്പളം കൊടുക്കുന്നതിന്റെ ഉദ്ദേശ്യം സർക്കാരുകൾ പറഞ്ഞേ മതിയാകൂ.
റബ്ബർ കർഷകർ നേരിടുന്ന റബ്ബറിന്റെ വിലത്തകർച്ചയ്ക്ക് പരിഹാരം കണ്ട മതിയാകൂ. സർക്കാർ ഇപ്പോൾ കൊടുക്കുന്ന കോടിക്കണക്കിനു സബ്സിഡി തുക വൻകിട കർഷകർക്കും റബ്ബർ കമ്പനികൾക്കും മാത്രമേ ഗുണം ചെയ്തു. സർക്കാർ കൊടുക്കുന്ന സബ്സിഡി നിർത്തൽ ചെയ്യുകയും റബ്ബർ കിലോയ്ക്ക് 250 രൂപയായി ഉയർത്തി പ്രഖ്യാപിക്കുകയും ചെയ്യുക. റബ്ബർ കർഷകരെ രക്ഷിക്കുവാൻ ഇതേ മാർഗ്ഗമായിട്ടുള്ളൂ. ഇങ്ങനെ സംസ്ഥാനത്തെ കർഷകരുടെ നിരവധി അനവധിയായ പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ട് അത് പരിഹരിക്കുന്നതിന് പ്രതിജ്ഞാബദ്ധമായി ജനശക്തി കർഷക കോൺഗ്രസ് സംസ്ഥാന വ്യാപകമായി സമരപരിപാടികളുമായി മുന്നോട്ടു പോകുവാൻ തീരുമാനിച്ചിരിക്കുന്നു.
അതോടൊപ്പം സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്നവരും സമുദായ നേതാക്കന്മാരും സ്വന്ത താൽപ്പര്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി നടത്തുന്ന അപക്വവും അനുചിതവുമായ വിലപേശൽ രാഷ്ട്രീയം നാഷണൽ ജനശക്തി കോൺഗ്രസ്സ് ശക്തമായി എതിർക്കുന്നു. ഈ രാജ്യത്തെ കർഷകരും സാധാരണക്കാരായ പൊതു ജനങ്ങളും കേവലം ഒന്നോ രണ്ടോ പ്രശ്നങ്ങൾ മാത്രമല്ല അഭിമുഖീകരിക്കുന്നതെന്ന് തൽപരകക്ഷികൾ ഓർമ്മിക്കുന്നത് നന്നെന്ന് നാഷണൽ ജനശക്തി കോൺഗ്രസ്സ് ദേശീയ പ്രസിഡന്റ് മനോജ് ശങ്കരനല്ലൂർ, ജനശക്തി കർഷക കോൺഗ്രസ് കൺവീനർ മാത്യു വർഗ്ഗീസ്, നാഷണൽ ജനശക്തി കോൺഗ്രസ് കോഓർഡിനേറ്റർ പാരുക്കുഴി വിജയൻ , ജില്ലാ കൺവീനർ എം ടി വർഗീസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.