തൃശൂർ: ട്രയൽ റൺ ആയിട്ടാണ് ഗതാഗതമൊരുക്കിയത്. ട്രയൽ റൺ വിജയിച്ചാൽ തൃശ്ശൂരിൽ നിന്നുള്ള നിലവിലെ റോഡ് പൊളിക്കും. അതിന്റെ പുനർനിർമ്മാണത്തിനു ശേഷം തൃശ്ശൂർ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ രണ്ടാം തുരങ്കത്തിലൂടെയാക്കും. ആറു മാസത്തിനകം പുതിയ തൃശ്ശൂർ പാലക്കാട് പാത കുതിരാനിൽ സജ്ജമാകും.
Advertisements
ട്രയൽ റൺ നടത്തുന്ന ഒന്നാം തുരങ്കത്തിൽ ഗതാഗതക്കുരുക്കുണ്ടായാൽ ഉടൻ പരിഗരിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയതായി ദേശീയപാത ഉദ്യോഗസ്ഥരും ജില്ലാ കലക്ടറും അറിയിച്ചു.
കുതിരാൻ ചുരം ഒഴിവാക്കി മല തുരന്നാണ് തൃശ്ശൂർ പാലക്കാട് ദേശിയ പാതയിൽ തുരങ്കം നിൽമ്മിച്ചിട്ടുള്ളത്. ഏകദേശം ഒരു കി.മീറ്റർ ദൂരമാണ് കുതിരാൻ തുരങ്കത്തിനുള്ളത്.