നെറ്റിനും കോളിനും ഇനി വില കൂടും; രാജ്യത്ത് വ്യാഴാഴ്ച രാത്രി മുതൽ മൊബൈൽ കമ്പനികൾ നിരക്ക് വർദ്ധിപ്പിക്കും

ന്യൂഡൽഹി: രാ​ജ്യ​ത്ത് മൊ​ബൈ​ൽ ക​മ്പ​നി​ക​ൾ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്നു. വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ പു​തു​ക്കി​യ നി​ര​ക്കു​ക​ൾ നി​ല​വി​ൽ വ​രും. ഉ​പ​യോ​ക്താ​വി​ൽ​നി​ന്നു​ള്ള ശ​രാ​ശ​രി പ്ര​തി​മാ​സ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ന​ട​പ​ടി.

ഭാ​ര​തി എ​യ​ർ​ടെ​ല്ലും വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ​യു​മാ​ണ് നി​ര​ക്കു​യ​ർ​ത്തി​യ​ത്. പ്രീ​പെ​യ്ഡ് താ​രി​ഫ് നി​ര​ക്കു​ക​ളി​ൽ 20 മു​ത​ൽ 25 ശ​ത​മാ​ന​വും ടോ​പ്പ് അ​പ് പ്ലാ​ൻ താ​രി​ഫു​ക​ളി​ൽ 19 മു​ത​ൽ 21 ശ​ത​മാ​ന​വും വ​ർ​ധ​ന​യാ​ണ് വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ വ​രു​ത്തി​യ​ത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇ​തോ​ടെ, പ്ര​തി​ദി​നം ഒ​രു ജി​ബി ഡേ​റ്റ, അ​ൺ​ലി​മി​റ്റ​ഡ് കോ​ൾ തു​ട​ങ്ങി​യ​വ ന​ല്കു​ന്ന 219 രൂ​പ​യു​ടെ പ്ലാ​നി​ന് 269 രൂ​പ​യും 249 രൂ​പ​യു​ടെ പ്ലാ​നി​ന് 299 രൂ​പ​യു​മാ​കും. 299 രൂ​പ​യു​ടെ പ്ലാ​നി​ന് 359 രൂ​പ​യാ​ണ് പു​തി​യ നി​ര​ക്ക്.

പ്രീ​പെ​യ്ഡ് കോ​ള്‍ നി​ര​ക്കു​ക​ള്‍ 25 ശ​ത​മാ​നം ആ​ണ് എ​യ​ർ​ടെ​ൽ കൂ​ട്ടി​യ​ത്. പോ​സ്റ്റ് പെ​യ്ഡ് പ്ലാ​നു​ക​ൾ​ക്ക് ത​ൽ​കാ​ലം വ​ർ​ധ​ന​യി​ല്ല. എ​യ​ർ​ടെ​ൽ നി​ല​വി​ലെ 79 രൂ​പ​യു​ടെ റീ​ചാ​ർ​ജ് പ്ലാ​ൻ 99 രൂ​പ​യാ​ക്കി മാ​റ്റി​യി​ട്ടു​ണ്ട്. 149 രൂ​പ​യു​ടെ പ്ലാ​ന്‍ 179 രൂ​പ​യാ​ക്കി വ​ര്‍​ധി​പ്പി​ച്ചു. 48 രൂ​പ​യു​ടെ ഡേ​റ്റ ടോ​പ് അ​പ്പ് 58 രൂ​പ​യാ​ക്കി കൂ​ട്ടി.

Hot Topics

Related Articles