മോഫിയയുടെ ആത്മഹത്യക്കേസ്: സി.ഐ സുധീറിനെ വെള്ളപൂശി റിപ്പോർട്ട്; സുധീറിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്

കൊച്ചി: കൊച്ചിയിൽ നവവധുവിന്റെ ആത്മഹത്യയിൽ പൊലീസിനെ വെള്ളപൂശി റിപ്പോർട്ട്. യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ പോലും പേരുണ്ടായിട്ടും, സി.ഐയെ സംരക്ഷിക്കുന്ന റിപ്പോർട്ടാണ് പൊലീസ് അന്വേഷണ സംഘം പുറത്തു വിട്ടിരിക്കുന്നത്. കേസ് അന്വേഷിച്ച സി.ഐ സുധീറിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

മോഫിയ ആത്മഹത്യ ചെയ്ത കേസിൽ സി.ഐ സുധീറിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. പൊലീസ് നടത്തിയ ചർച്ചയിലാണ് പിഴവുണ്ടായിട്ടില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. ആലുവ ഡി.വൈ.എസ്.പി പി.കെ. ശിവൻകുട്ടിക്കായിരുന്നു ഇതു സംബന്ധിച്ച അന്വേഷണ ചുമതല. മോഫിയ സി.ഐയുടെ മുന്നിൽ വെച്ച് ഭർത്താവിനെ അടിച്ചതിന് ശാസിക്കുക മാത്രമാണുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു.

Hot Topics

Related Articles