സ്‌കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കാൻ കഞ്ചാവ്; രണ്ടു കിലോ കഞ്ചാവുമായി നാലംഗ സംഘം കാഞ്ഞിരപ്പള്ളിയിൽ പിടിയിൽ

കാഞ്ഞിരപ്പള്ളി: വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കുന്നതിനായി കാറിൽ കടത്തിക്കൊണ്ടു വന്ന രണ്ടു കിലോ കഞ്ചാവുമായി യുവാക്കളുടെ സംഘത്തെ കാഞ്ഞിരപ്പള്ളി പൊലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കാഞ്ഞിരപ്പള്ളി പട്ടിമറ്റം ചാവടിയിൽ അൽത്താഫ് (24), കാഞ്ഞിരപ്പള്ളി വലിയവീട്ടിൽ പ്രജിത്ത് (23) , മുണ്ടക്കയം കൂട്ടിക്കൽ കരിപ്പയിൽ ഇബ്രാഹിം (21), ആറ്റുപുറത്ത് സിനാജ് (അസുരവിത്ത് – 38) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ സിബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. തമിഴ്‌നാട് കമ്പത്തു നിന്നും കാറിൽ കഞ്ചാവ് കടത്തുകയായിരുന്നു പ്രതികൾ. കേരളത്തിലേയ്ക്കും ജില്ലയിലേയ്ക്കും വൻ തോതിൽ കഞ്ചാവ് എത്തിക്കുന്നതായി ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ദിവസങ്ങളായി കാഞ്ഞിരപ്പള്ളി പൊലീസ് സംഘം പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെയാണ് വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെ കാഞ്ഞിരപ്പള്ളി കുരിശിനു സമീപത്തു വച്ച് ഹുണ്ടായ് ഇയോൺ കാറിൽ സംഘം കഞ്ചാവുമായി എത്തിയത്. സംശയം തോന്നിയ പൊലീസ് സംഘം കാർ തടഞ്ഞു നിർത്തി. തുടർന്നു, കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ എസ്.ഐ ജേക്കബ്, എസ്.ഐ ജോർജുകുട്ടി, എസ്.ഐ റംല, സലിൽകുമാർ, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ചേർന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. സ്‌കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കുന്നതിനായി എത്തിച്ചതായിരുന്നു കഞ്ചാവെന്നു പൊലീസ് സംഘം പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Hot Topics

Related Articles