തൃശൂർ: അന്തരിച്ച നടനും മുൻ എം.പിയുമായ ഇന്നസെന്റിന്റെ ഭൗതിക ശരീരം ജന്മനാടായ ഇരിങ്ങാലക്കുടയിലെത്തിച്ചു. വിലാപയാത്രയായാണ് മൃതദേഹം ഇരിങ്ങാലക്കുട ടൗൺഹാളിലെത്തിച്ചത്. പൊതുദർശനത്തിന് ശേഷം വൈകിട്ട് അഞ്ചിന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്കാര ചടങ്ങുകൾ.
ഇന്ന് രാവിലെ കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം ഇരിങ്ങാലക്കുടയിലെത്തിച്ചത്. പ്രിയദർശൻ ,സത്യൻ അന്തിക്കാട്, സിദ്ദീഖ്, ബാബുരാജ്, മുൻ മന്ത്രി വിഎസ് സുനിൽകുമാർ ഉൾപ്പെടെ സിനിമ രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ടൗൺഹാളിലെത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെ രാത്രി പത്തരയ്ക്കായിരുന്നു ഇന്നസെന്റിന്റെ മരണം സ്ഥിരീകരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ആയിരുന്നു അന്ത്യം. കൊവിഡ് ബാധയെ തുടര്‍ന്നുള്ള ശ്വസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാത്തതും ഹൃദയാഘാതവുമാണ് മരണത്തിന് കാരണമായത്.