കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐ.എൻ.ടി.യു.സി ഉപവാസ സമരം നടത്തി.

കോട്ടയം : ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ നടത്തിയ ഉപവാസ സമരം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ജലവിതരണ മേഖലയിൽ സുതാര്യവും ജനസൗഹൃദവും ആയ ഇന്ത്യയിലെ തന്നെ മികവാർന്ന സംവിധാനമായ കേരള വാട്ടർ അതോറിറ്റിയെ തകർക്കുന്ന പരിഷ്കാരങ്ങളാണ് ഇടതുപക്ഷ സർക്കാർ നടത്തിവരുന്നത് .ഏഷ്യൻ ഡെവലപ്മെൻറ് ബാങ്കുമായുള്ള കരാറിൽ നിന്ന് സർക്കാർ പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ശ്ശൈലേന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. 

Advertisements

യുഡിഎഫ് ജില്ലാ കൺവീനർ  ഫിൽസൺ മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി ,ഡിസിസി വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് ജി.ഗോപകുമാർ,സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി  കെ.ആർ. ദാസ് , ജില്ലാ വൈസ് പ്രസിഡണ്ട് അനൂപ് കുമാർ എം.ജി ,സലിൻ ജേക്കബ് ,തോമസ് ജോൺ , നസറുദ്ദീൻ വി.എച്ച്, റ്റിജോ ജോൺ എന്നിവർ പ്രസംഗിച്ചു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.