അതിദാരിദ്ര്യ നിർമ്മാർജ്ജനം:മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നതദ്ദേശസ്ഥാപനങ്ങൾക്ക് പുരസ്‌കാരം

കോട്ടയം: അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിലൂടെ ദരിദ്രരെ മുഖ്യധാരയിലേക്കുയർത്തുന്നതിനുള്ള നടപടി സമയബന്ധിതമായി സ്വീകരിച്ച് മികവുറ്റ പ്രവർത്തനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് പുരസ്‌കാരം നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് രൂപികരിച്ച ജില്ലാതല കോർ കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അവർ.

Advertisements

മികവിന്റെ അടിസ്ഥാനത്തത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്ന ഗ്രാമപഞ്ചായത്തുകൾ, മികച്ച ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ എന്നിവയ്ക്കാണ് പുരസ്‌കാരം നൽകുക. പദ്ധതിയുടെ നടത്തിപ്പ് പുരോഗതി അവലോകനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പദ്ധതിയിൽ ഉൾപ്പെടേണ്ടവരുടെ വാർഡുതല പട്ടിക തയാറാക്കുന്ന ഫോക്കസ് ഗ്രൂപ്പ് യോഗങ്ങൾ ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപന വാർഡുകളിലും നവംബർ 27 ന് പൂർത്തിയാകും. കുടുംബശ്രീയുടെ നേതൃത്വത്തിലും സാമൂഹിക, സന്നദ്ധ പ്രവർത്തകരുടെയും അയൽക്കൂട്ടം പ്രതിനിധികൾ, ആശ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, പട്ടികജാതി പ്രൊമോട്ടർമാർ എന്നിവരടങ്ങുന്ന പ്രത്യേക ഫോക്കസ് ഗ്രൂപ്പ് യോഗങ്ങളാണ് ചേരുക. സ്ഥലത്തെ പ്രമുഖ വ്യക്തികളടക്കം ഇരുപതോളം പ്രതിനിധികളെ യോഗങ്ങളിൽ പങ്കെടുപ്പിക്കും.

യോഗങ്ങളിൽ തയാറാക്കുന്ന പട്ടികയും വാർഡു തലത്തിൽ തയാറാക്കിയ പട്ടികയും വാർഡ് സമിതി പരിശോധിക്കും. അന്തിമ സാധ്യതാ പട്ടിക നവംബർ 30 ന് പ്രസിദ്ധീകരിക്കും. ഇതിൽ ഉൾപ്പെടുന്നവരുടെ അർഹത പരിശോധന നടത്തുന്നതിന് നിയോഗിച്ച എന്യൂമറേറ്റർമാരുടെ പരിശീലനം ഡിസംബർ ഒന്നിന് പൂർത്തിയാകുമെന്ന് പദ്ധതി നോഡൽ ഓഫീസറായ പി.എ.യു പ്രോജക്ട് ഡയറക്ടർ പി.എസ്. ഷിനോ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.