കയർ പിരിച്ചും മൺപാത്രമുണ്ടാക്കിയും ഷെർപ്പകൾ;ഉത്തരവാദിത്ത ടൂറിസം ലോകത്തിന്റെ നിറുകയിൽ

കുമരകം :അനുഭവവേദ്യ ടൂറിസത്തിന്റെ പുത്തൻ സാധ്യതകൾ ജി 20 ഷെർപ്പകൾക്കായി ഒരുക്കി ഉത്തരവാദിത്ത ടൂറിസം മിഷൻ.

Advertisements

കേരളീയ ഗ്രാമീണ ജീവിതത്തിന്റെ അനുഭവങ്ങളാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ ഒരുക്കിയത്.
കൈത്തറി നെയ്ത്ത്, ഓല മെടയൽ, മൺപാത്രനിർമ്മാണം, തഴപ്പായ നെയ്ത്തും മൂല്യ വർദ്ധിത ഉത്പന്നങ്ങളും , കയർ പിരിത്തം,ചായ വള്ളം,
പഴക്കൂടകളും കരിക്കും പച്ചക്കറിയും നിറച്ച വള്ളങ്ങൾ, കളമെഴുത്ത് എന്നിങ്ങനെ കാഴ്ചയുടെയും
കൈത്തൊഴിലുകളുടെയും വർണ്ണ പ്രപഞ്ചമാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ കോക്കനട്ട് ലഗൂൺ റിസോർട്ടിൽ തയ്യാറാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കയർ പിരിച്ചും മൺപാത്രമുണ്ടാക്കിയും ഷെർപ്പകൾ ഒപ്പം ചേർന്നതോടെ അത് ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രാധാന്യം ലോകത്തിന് മുന്നിലേക്കെത്തുന്ന അസുലഭ സന്ദർഭമായി.

ടൂറിസം ഡയറക്ടർ പി.ബി. നൂഹ് ഐ എ എസ് , സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോ ഓർഡി നേറ്റർ കെ. രൂപേഷ് കുമാർ , ടൂറിസം ജോ. ഡയറക്ടർ അഭിലാഷ് കുമാർ , ജില്ലാ കോ ഓർഡിനേറ്റർ ഭഗത് സിംഗ് വി എസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകി.

Hot Topics

Related Articles