കോട്ടയം സംക്രാന്തി നീലിമംഗലത്ത് നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ റോഡരികിലെ മാർബിൾ കടയിലേയ്ക്ക് ഇടിച്ചു കയറി; അപകടമുണ്ടായത് ഡ്രൈവർക്ക് ശാരീരിക അസ്ഥതയുണ്ടായതിനെ തുടർന്ന്; അപകടത്തിൽ പരിക്കേറ്റ സംക്രാന്തി സ്വദേശിയായ ഡ്രൈവർ മരിച്ചു

കോട്ടയം: എംസി റോഡിൽ സംക്രാന്തി നീലിമംഗലത്ത് നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ റോഡരികിലെ മാർബിൾ കടയിലേയ്ക്ക് ഇടിച്ചു കയറി ഡ്രൈവർക്ക് ദാരുണാന്ത്യം. ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടർന്നാണ് ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടമായി കടയിലേയ്ക്ക് ഇടിച്ചു കയറിയത്. സംക്രാന്തി സ്വദേശിയായ ബാബു (65) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.

ശനിയാഴ്ച പുലർച്ചെ ഏഴു മണിയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്നു ഓട്ടോറിക്ഷ. ഈ ഓട്ടോറിക്ഷയുടെ ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയയായിരുന്നു. തുടർന്ന്, നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ റോഡരികിലെ കടയിലേയ്ക്കു ഇടിച്ചു കയറി. അപകടത്തെ തുടർന്നു റോഡരികിലെ കുഴിയിലേയ്ക്കു ഓട്ടോറിക്ഷയുടെ മുൻഭാഗം ഇടിച്ചിറങ്ങി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയോടെ ബാബുവിന്റെ മരണം സംഭവിച്ചു.

Hot Topics

Related Articles