കോട്ടയം : നാട്ടകം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പുക പടർന്ന് രോഗികൾ ദുരിതത്തിൽ. സമീപത്തെ പാടശേഖരത്തിൽ തീ പടർന്ന തോടെയാണ് പ്രദേശമാകെ പുകയിൽ മുങ്ങിയത്. ഇതോടെ ഇവിടെ വിവിധ രോഗങ്ങളുമായി ചികിത്സ തേടി എത്തിയവർ ദുരിതത്തിലായി. തിങ്കളാഴ്ച രാവിലെ മുതലാണ് കോട്ടയം നാട്ടകം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് സമീപത്തെ പാടശേഖരത്തിൽ തീ പടർന്നു പിടിച്ചത്. തീ ആളി പടർന്നിട്ടും അഗ്നി രക്ഷാ സേനാ സംഘം സ്ഥലത്ത് എത്തിയിട്ടില്ല. നിരവധി രോഗികളാണ് ദിവസവും ഇവിടെ ചികിത്സ തേടി എത്തുന്നത്. ഇവിടെ എത്തിയ രോഗികളിൽ പലർക്കും അസ്വസ്ഥത ഉണ്ടാക്കുന്നതാണ് തീയും പുകയും. തീയും നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Advertisements