ഏറ്റുമാനൂർ പേരൂരിൽ തീ പിടുത്തം; തീ പിടിച്ചത് ഐസ് ഫാക്ടറിയ്ക്ക്; തീ നിയന്ത്രിക്കാൻ ശ്രമം തുടരുന്നു; വീഡിയോ കാണാം

ഏറ്റുമാനൂർ: പേരൂരിൽ ഐസ് ഫാക്ടറിയ്ക്കു തീ പിടിച്ചു. പേരൂർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സെന്റ് തോമസ് ഐസ് ഫാക്ടറിയ്ക്കാണ് രാത്രിയിൽ തീ പിടിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് ഫാക്ടറിയുടെ കൂളിംങ് റൂമിൽ തീ പിടുത്തം ഉണ്ടായത്. തീ പടർന്നു പിടിക്കുന്നത് കണ്ട് ജീവനക്കാരാണ് വിവരം നാട്ടുകാരെ അറിയിച്ചത്. തുടർന്ന്, ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയന്ത്രണ വിധേയമാക്കാൻ ശ്രമം ആരംഭിച്ചു. തുടർന്ന്, അഗ്നിരക്ഷാ സേനയിലും ഏറ്റുമാനൂർ പൊലീസിലും വിവരം അറിയിച്ചു. തീ നിയന്ത്രണ വിധേയമാക്കാൻ അഗ്നിരക്ഷാ ശ്രമം ആരംഭിച്ചിട്ടുണ്ട്. കോട്ടയത്ത് നിന്നുള്ള രണ്ട് അഗ്നിരക്ഷാ സേനാ യൂണിറ്റ് സംഘം സ്ഥലത്ത് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നു സംശയിക്കുന്നു.

Advertisements

Hot Topics

Related Articles