കോട്ടയം: പുതുപ്പള്ളി സുപ്രഭം 2023 നാടൻപന്തുകളി മത്സരത്തിൽ കൊല്ലാട് ബോയ്സ് ടീമിന് കീരിടം. പി. എൻ. ബി. സി പുതുപ്പള്ളി നേറ്റിവ് ബോൾ ക്ലബ്ബും, കേരള നേറ്റിവ് ബോൾ ഫെഡറേഷന്റെയും ആഭിമുഖ്യത്തിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. അന്തരിച്ച നാടൻപന്തുകളി പ്രേമി പുതുപ്പള്ളി സുപ്രന്റെ പേരിലാണ് സുപ്രഭം 2023 എന്ന പേരിൽ പുതുപ്പള്ളിയിൽ നാടൻപന്തുകളി മത്സരം സംഘടിപ്പിച്ചത്. കഴിഞ്ഞ ഒരു മാസക്കാലമായി 32 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന് വന്നിരുന്ന ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ കൊല്ലാട് ബോയ്സ് ടീം മീനടം ടീമുമായിയാണ് ഏറ്റുമുട്ടിയത്. മത്സരത്തിൽ കൊല്ലാട് ബോയ്സ് ടീം വിജയിച്ചു.
നീണ്ട 5 വർഷത്തെ ഇടവേളക്ക് ശേഷമാണ് പുതുപ്പള്ളി മൈതാനിയിൽ കൊല്ലാട് ബോയ്സ് ടീം കീരിടം നേട്ടം കൈവരിക്കുന്നുയെന്നത് അവരുടെ വിജയത്തിന് മാറ്റുകൂട്ടുന്നു. ഫൈനൽ മത്സരത്തിന്റെ ഉത്ഘാടനം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ബൈജു ഗുരുക്കൾ നിർവഹിച്ചു.ക്ലബ് പ്രസിഡന്റ് രഘു മാങ്ങാനം അധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫൈനൽ മത്സരത്തിന്റെ സമാപന സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി. ബി ബിനുവും ഉത്ഘാടനം ചെയ്തു. ക്ലബ് രക്ഷധികാരി സി. എസ് സുധൻ, പ്രമോദ് കുര്യാക്കോസ് എന്നിവർ ചേർന്ന് വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും കൈമാറി.ബിജു മാങ്ങാനം, കണ്ണൻ പയ്യപ്പാടി, ജീമോൻ പുതുപ്പള്ളി ജേക്കബ് പുതുപ്പള്ളി തുടങ്ങിയവർ നേതൃത്വവും നൽകി.