രാഹുൽ ഗാന്ധിയുടെ അയോഗ്യത: യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നൈറ്റ് മാർച്ച് നടത്തി

കോട്ടയം: രാഹുൽ ഗാന്ധി എംപിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ നൈറ്റ് മാർച്ച് നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിനു മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് കോട്ടയം നഗരംചുറ്റി ഗാന്ധിസ്‌ക്വയറിൽ സമാപിച്ചു. നൂറു കണക്കിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി നൈറ്റ് മാർച്ചിൽ പങ്കെടുത്തു. തുടർന്നു ചേർന്ന യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് നേതാക്കളായ ജോബിൽ ജേക്കബ്, ടോം കോര, സിജോ ജോസഫ്, മാർട്ടിൻ സ്കറിയ, ജിൺസൻ മാത്യു, സിംസൻ വേശ്നാൽ, സനോജ് പനക്കൻ, മുഹമ്മദ്‌ ആമീൻ,നൈഫ് ഫൈസി, റിജു ഇബ്രാഹിം, ജിൺസൻ ചെറുമലയിൽ,അനീഷ തങ്കപ്പൻ, തോമസ്കുട്ടി മുക്കാല, ഫ്രാൻസിസ് മരങ്ങാട്ടുപള്ളി,അജു തെക്കേക്കര,അരുൺ മാർക്കോസ്,മനുകുമാർ മോഹൻകുമാർ,കുര്യാക്കോസ്,ജിത്തു ജോസ്, സുബിൻ മാത്യു, പി.കെ വൈശാഖ്,രാഹുൽ രാജീവ്‌, ഷിയാസ് മുഹമ്മദ്‌, ജയപ്രകാശ് പി.കെ, ജെയിംസ് തോമസ് എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles