തോമസ് ചാഴികാടൻ എംപിയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട്; അക്കൗണ്ട് ആരംഭിച്ച ശേഷം പണം ആവശ്യപ്പെട്ട് തട്ടിപ്പ്; പരാതി നൽകി എംപിയുടെ ഓഫിസ്

കോട്ടയം: തോമസ് ചാഴികാടൻ എം.പിയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ച് തട്ടിപ്പ്. ഇൻസ്റ്റഗ്രാമിൽ എംപിയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ച സംഘം പണം ആവശ്യപ്പെട്ട് പലരോടും ചാറ്റിംങും ആരംഭിച്ചിട്ടുണ്ട്. കോട്ടയം എംപിയായ തോമസ് ചാഴികാടന്റെ ചിത്രങ്ങളും, വിവരങ്ങളും ഉൾപ്പെടുത്തിയാണ് സംഘം തട്ടിപ്പ് അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്. ഈ അക്കൗണ്ടിന്റെ വിവരങ്ങൾ പരിശോധിച്ചപ്പോൾ എല്ലാം സോഷ്യൽ മീഡിയയിൽ നിന്നും ശേഖരിച്ചതാണെന്നു വ്യക്തമായിട്ടുണ്ട്. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് സംഘം ചാറ്റ് ചെയ്യുന്നത്. തോമസ് ചാഴികാടൻ എംപിയുടെ പേരിൽ ചാറ്റിംങ് നടന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ ആളുകൾ എംപി ഓഫിസിനെ അറിയിച്ചു. തുടർന്നു എംപിയുടെ ഓഫിസിൽ നിന്നും സൈബർ സെല്ലിനെ അറിയിച്ചു. സംഭവത്തിൽ കേസെടുത്തേയ്ക്കും.

Advertisements

Hot Topics

Related Articles