കോട്ടയം: കാഞ്ഞിരം മലരിക്കൽ റോഡിൽ യാതൊരു അനുമതിയുമില്ലാതെ അനധികൃത നിർമ്മാണം നടക്കുന്നതായി പരാതി. സ്വകാര്യ വ്യക്തിയാണ് റോഡരികിൽ ഇരുമ്പ് കമ്പി സ്ഥാപിച്ച് മതിൽ കെട്ടി തിരിച്ചിരിക്കുന്നത്. റോഡ് നിയമങ്ങളും റവന്യു വകുപ്പിന്റെ അനുമതിയുമില്ലാതെ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ദിവസങ്ങളോളമായി നടന്നിട്ടും റവന്യു അധികൃതർ ഇത് കണ്ടഭാവം നടിക്കുന്നില്ലെന്നാണ് പരാതി.
ടൂറിസം കേന്ദ്രമായി വികസിക്കുന്ന മലരിക്കലിലേയ്ക്ക് നിരവധി ആളുകളാണ് ദിവസവും ഇപ്പോഴും എത്തുന്നത്. ഇതിനിടെ ഈ റോഡ് കഴിഞ്ഞ ദിവസം അധികൃതർ നവീകരിക്കുകയും ചെയ്തിരുന്നു. ഈ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിന് ഇടയിലാണ് ഇപ്പോൾ ഇത്തരത്തിൽ സ്വകാര്യ വ്യക്തി തന്നെ റോഡരിക് അനുവാദമില്ലാതെ കയ്യേറി കമ്പിവേലി കെട്ടി തിരിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റോഡരികിൽ ഇദ്ദേഹത്തിന്റെ ഭൂമി ഇരുമ്പ് കമ്പി ഉപയോഗിച്ച് കെട്ടി തിരിച്ചിരിക്കുകയാണ്. ഇത്തരത്തിൽ ഇരുമ്പ് കമ്പി കെട്ടിതിരിച്ചത് സ്ഥിരമായി കമ്പി ഉപയോഗിച്ച് തിരിക്കാൻ സാധിക്കുന്ന കോൺക്രീറ്റ് ഉപയോഗിച്ചാണ് ഇദ്ദേഹം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്. ഇത്തരത്തിൽ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് യാതൊരു വിധ അനുമതിയും അധികൃതർ നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ അടിയന്തരമായി വിഷയത്തിൽ റവന്യു അധികൃതർ ഇടപെട്ട് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.