കടുത്തുരുത്തി കടപ്പൂർ വട്ടുകുളത്തിൽ ഓട്ടോ കനാലിലേയ്ക്ക് മറിഞ്ഞ്  ഗുരുതര പരിക്കേറ്റ ഡ്രൈവർ മരിച്ചു; മരിച്ചത് കടപ്പൂർ സ്വദേശിയായ ഓട്ടോഡ്രൈവർ 

കടപ്പൂർ: വട്ടുകുളത്തിന് സമീപം വെള്ളിമൂങ്ങ ഓട്ടോ കനാലിലേയ്ക്ക് മറിഞ്ഞ്  ഗുരുതര പരിക്കേറ്റ ഡ്രൈവർ മരിച്ചു. കടപ്പുര് സരസ്വതീ മന്ദിരത്തിൽ (കല്ലരിക്കൽ ) വിജയകുമാർ ബിജു (52) ആണ് മരിച്ചത്. കഴിഞ്ഞ 14 ന് വൈകുന്നേരം 04:30 ഓടെയാണ് അപകടം നടന്നത്  കനാലിന്റെ സമീപം ഓട്ടം വന്ന് തിരിക്കാൻ ശ്രമിക്കുമ്പോൾ  വാഹനം  താഴ്ചയുള്ള കനാലിൽ പതിക്കുകയായിരുന്നു.

Advertisements

കനാലിന്റെ സൈഡിലുള്ള വീട്ടിലുള്ള യാത്രക്കാരൻ ഓട്ടം വിളിച്ചിട്ട് പോയതായിരുന്നു ബിജു. യാത്രക്കാരൻ വരുമ്പോളേക്കും ഓട്ടോ തിരിച്ചിടാൻ ശ്രമിക്കവേ ആണ് അപകടം ഉണ്ടായത്.   കയറ്റമുള്ള വീടിന്റെ വഴിയിലേക്ക് കയറ്റി റിവേഴ്സ് എടുത്ത് തിരിച്ചിടാൻ ശ്രമിക്കവേ കനാലിലേയ്ക്ക് വാഹനം പതിക്കുകയായിരുന്നു.,

Hot Topics

Related Articles