കല്ലറ : കടുത്തുരുത്തി വാട്ടർ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള കല്ലറയിലെ കുടിവെള്ള പൈപ്പുകളിൽ വെള്ളമെത്തിയിട്ട് 26 ദിവസങ്ങൾ കഴിഞ്ഞു. കഠിനമായ വേനൽക്കലത്ത് കെ ഡ്ബ്ലൂ എ യുടെ വെള്ളത്തെ ആശ്രയിയ്ക്കുന്നവർക്ക് സൂര്യതാപത്തെക്കാൾ മാരകമായ പ്രഹരമാണ് വാട്ടർ അതോറിറ്റിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
കല്ലറയിലെ മുണ്ടാർ . എക്കമ്മ. കാവി മറ്റം. വലിയ പറമ്പ് കോളനീ . ചുങ്കം. ഉദയം തറ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ജനപ്രതിനിധികളെയും വാട്ടർ അതോററ്റി യെയും നിരന്തരം വീളിച്ചിട്ടും വ്യക്തമായ ഒരു മറുപടിയും കിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്ര കടുത്ത വേനലിൽ പോലും ഈ സർക്കാർ സംവിധാനത്തിന്റെ വീഴ്ചയെ ചോദ്യം ചെയ്യാനോ നടപടി എടുക്കാനേ അധികാരികൾക്ക് സാധിക്കുന്നില്ലന്നാണ് പൊതുജനാഭീപ്രായം. ജൽ ജി വൻ പദ്ധതി നടപ്പിലാക്കുന്ന പഞ്ചായത്തുകളിൽ കുടിവെള്ളത്തിനു വേണ്ടി ഫണ്ട് മാറ്റിവയ്ക്കൽ കഴിയില്ലന്നാണ് പഞ്ചായത്ത് പറയുന്നത്.
ഈ വേനൽക്കാലത്തെ ദുരന്തമായികണ്ടു കൊണ്ട് പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ വാഹനങ്ങളിൽ അത്യാവശ്യക്കാർക്ക് കുടിവെള്ളമെത്തിയ്ക്കാനുള്ള സാഹചര്യം ഉടൻ സംജാതമാക്കണമെന്ന് ജനപ്രധിനികളായ ജോയി കല്പകശ്ശേരി . അര വീന്ദ് ശങ്കർ ,രമേശ് കാവി മറ്റം തുടങ്ങിയവർ ആവശ്യപ്പെട്ടു.