നാനിയുടെ ‘ദസറ’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു; ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും

പീരിയഡ് ഡ്രാമ വിഭാഗത്തിലെത്തിയ നാനിയുടെ ‘ദസറ’ യുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 27ന് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും.

ഡിലീറ്റഡ് സീനുകൾ കൂടി ഉൾപ്പെടുത്തിയാണ് ചിത്രം റിലീസ് ചെയ്യുക.
തിയേറ്റർ റിലീസിൽ ഒഴിവാക്കിയ 12 മിനിറ്റ് സീനുകൾ ആണ് ഒടിടിയിൽ അധികമായി ഉൾപ്പെടുത്തുക. സിങ്കരേണി കല്‍ക്കരി ഖനികളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് ദസറ .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പീരിയഡ് ഡ്രാമ വിഭാഗത്തിലെത്തിയ ചിത്രം 100 കോടി കടന്ന് കളക്ഷനിൽ മുന്നേറുകയാണ്. 65 കോടി ബജറ്റിലൊരുങ്ങിയ ചിത്രം സിങ്കരേണി കല്‍ക്കരി ഖനികളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

നാനി ധരണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. ഷൈന്‍ ടോം ചാക്കോ ചിത്രത്തിൽ വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നു. കൂടാതെ സമുദ്രക്കനി, സായ് കുമാര്‍, ഷംന കാസിം, ഝാന്‍സി എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ശ്രീകാന്ത് ഒഡേലയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്‍തത്. ജെല്ല ശ്രീനാഥ്, അർജുന പതുരി, വംശികൃഷ്‍ണ പി എന്നിവർ സഹ തിരക്കഥാ കൃത്തുക്കളുമാണ്. സത്യന്‍ സൂര്യന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. നവീൻ നൂലിയാണ് ചിത്രസംയോജനം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.

Hot Topics

Related Articles