മുത്തുവേൽ പാണ്ഡ്യൻ വരുന്നു…”ജയിലറിന്റെ” ഒടിടി റിലീസ് പ്രഖ്യാപിച്ചു

പുതിയ റെക്കോഡുകൾ സൃഷ്ടിച്ച് തിയേറ്ററുകളിൽ മുന്നേറുന്ന രജനി നെൽസൺ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ബംബർ ഹിറ്റ് ചലച്ചിത്രം ജയിലറിന്റെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യപ്പെടുക. സെപ്റ്റംബര്‍ 7 ആണ് ഒടിടി റിലീസ് തീയതി. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും.

സണ്‍ പിക്ചേഴ്സ് പുറത്തുവിട്ട രണ്ടാഴ്ചത്തെ ആഗോള ഗ്രോസ് 525 കോടി ആയിരുന്നു. അതേസമയം ചിത്രത്തിന്‍റെ വിജയം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി രജനികാന്തിനും സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാറിനും നിര്‍മ്മാതാക്കള്‍ സമ്മാനങ്ങള്‍ നല്‍കിയിരുന്നു. 1.24 കോടി വില വരുന്ന ബിഎംഡബ്ല്യു എക്സ് 7 കാര്‍ ആണ് സണ്‍ പിക്ചേഴ്സ് രജനിക്ക് സമ്മാനമായി കൊടുത്തത്. നെല്‍സണ് 1.44 കോടി വിലയുള്ള പോര്‍ഷെ മക്കാന്‍ എസ് എന്ന കാറും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1.95 കോടി വിലവരുന്ന ബിഎംഡബ്ല്യുവിന്‍റെതന്നെ ഐ 7 തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരുന്നപ്പോഴാണ് രജനി 1.24 കോടിയുടെ കാര്‍ സ്വീകരിച്ചത്. നേരത്തെ നല്‍കിയ 110 കോടി പ്രതിഫലത്തിന് പുറമെ പ്രോഫിറ്റ് ഷെയറിംഗ് പ്രകാരമുള്ള 100 കോടിയുടെ ചെക്കും സണ്‍ പിക്ചേഴ്സ് ഉടമ കലാനിധി മാരന്‍ കഴിഞ്ഞ ദിവസം സൂപ്പര്‍താരത്തിന് കൈമാറിയിരുന്നു.

Hot Topics

Related Articles