” ജയിലറിന്റെ യു/എ സര്‍ട്ടിഫിക്കേറ്റ് റദ്ദാക്കണം; കോടതി തീരുമാനം എടുക്കും വരെ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്‍ക്കണം”; രജനി ചിത്രത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി

പുതിയ റെക്കാഡുകൾ സൃഷ്ടിച്ച് മുന്നേറുന്ന രജനീകാന്ത് നെൽസൺ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ജയിലറി’ന് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ചിത്രത്തിന്റെ യു/എ സര്‍ട്ടിഫിക്കേറ്റ് റദ്ദാക്കണം എന്നാണ് ആവശ്യം. അമേരിക്കയിലും യുകെയിലും എ സര്‍ട്ടിഫിക്കേറ്റാണ് ചിത്രത്തില്‍ എന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

ചിത്രത്തില്‍ ഹിംസാത്മകമായ രംഗങ്ങള്‍ ഉണ്ട്. അതിനാല്‍ ‘ജയിലറി’ന്റെ യു/എ സര്‍ട്ടിഫിക്കേറ്റ് റദ്ദാക്കണം എന്നും കോടതി തീരുമാനം എടുക്കും വരെ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്‍ക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു. അഭിഭാഷകനായ എം എല്‍ രവിയാണ് ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിനിടെ രജനികാന്ത് ചിത്രം ‘ജയിലര്‍’ കളക്ഷൻ 450 കോടി കടന്നിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. സണ്‍ പിക്ചേഴ്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹൻലാലും ശിവ രാജ്‍കുമാറും രജനികാന്ത് ചിത്രത്തില്‍ അതിഥി വേഷങ്ങളില്‍ എത്തിയതും വിജയത്തിന് നിര്‍ണായകമായി. അനിരുദ്ധ് രവിചരണിന്റെതാണ് സംഗീതം.

Hot Topics

Related Articles