“അവധിയും, ഫ്രീ ടിക്കറ്റും” ; ജയിലർ കാണാൻ വൻ ഓഫറുമായി സ്വകാര്യ സ്ഥാപനം!!

ചെന്നൈ: പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നെല്‍സണ്‍ ദിലീപ്‍കുമാര്‍ രജനീകാന്ത് ചിത്രം ജയിലര്‍ ഓ​ഗസ്റ്റ് 10 ന് തിയറ്ററുകളിൽ എത്തുകയാണ്. ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനം രജനികാന്തിന്‍റെ ചിത്രം റിലീസ് ആകുന്ന ദിവസം കമ്പനിക്ക് ലീവ് നല്‍കിയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അവധി മാത്രമല്ല ചിത്രം കാണാന്‍ ഫ്രീ ടിക്കറ്റും ഇതിനൊപ്പം ഫ്രീയായി നല്‍കിയിരിക്കുന്നു. ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ ആണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.

യുഎന്‍ഒ അക്വാ എന്ന സ്ഥാപനമാണ് അവരുടെ ചെന്നൈയ്ക്ക് പുറമേ എല്ലാം ബ്രാഞ്ചിലും അവധി നല്‍കിയത്. ലീവ് അപേക്ഷകള്‍ കൂടുന്നതിനാലാണ് ഇതെന്ന് സ്ഥാപനം പറയുന്നു. നമ്മുടെ മുത്തച്ഛന്‍റെ കാലം തൊട്ട് നമ്മുടെ പേരമക്കളുടെ കാലം വരെ സൂപ്പര്‍ സ്റ്റാര്‍ രജനി മാത്രമാണെന്ന് ഇത് സംബന്ധിച്ച നോട്ടീസില്‍ സ്ഥാപനം പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രജനിയുടെ കരിയറിലെ 169-ാം ചിത്രമാണ് ജയിലർ. രജനികാന്തിനൊപ്പം അതിഥിവേഷമെങ്കിലും പ്രാധാന്യമുള്ള റോളില്‍ മോഹന്‍ലാല്‍ എത്തുന്നുണ്ട്.
വിജയ് ചിത്രം ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. വിനായകനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Hot Topics

Related Articles