റ്റാലസ് റീപ്ലേസ്‌മെന്റ് എന്ന അത്യപൂർവ്വ ശസ്ത്രക്രിയയിലൂടെ യുവാവിന് പുതുജീവിതം നൽകി കോട്ടയം കിംസ് ഹെൽത്ത്‌ ഹോസ്പിറ്റൽ

കോട്ടയം : കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയിലെ ഓർത്തോപിടിക്സ് വിഭാഗത്തിന്റെ വിദഗ്ദ്ധ ശസ്ത്രക്രിയയിലൂടെ പുതിയ ജീവിതത്തിലേക്ക് കാലുറച്ചു വെയ്ക്കുകയാണ് ആലപ്പുഴ പാതിരപ്പള്ളി സ്വദേശി സൈമൺ (26) എന്ന യുവാവ്. മൂന്ന് വർഷങ്ങൾക്കു മുൻപ് നടന്ന റോഡ് അപകടത്തിൽ കണങ്കാലിനു ഗുരുതര പരുക്കേറ്റ യുവാവ് അടുത്തുള്ള ആശുപത്രിയിൽ കണങ്കാലിന്റെ ഒടിവിനുള്ള ശസ്ത്രക്രിയക്ക് വിധേയനായെങ്കിലും പൂർണമായും ഭേദമായിരുന്നില്ല. റ്റാലസ് അസ്ഥി ഒടിഞ്ഞിരിക്കുന്ന അവസ്ഥയായതിനാൽ കഠിനമായ വേദനയും കണങ്കാലിന്റെ ചലനങ്ങൾക്കുള്ള ബുദ്ധിമുട്ടും നേരിട്ടപ്പോൾ ഒട്ടനവധി ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. അവസ്ക്കുലർ നെക്രോസിസ് എന്ന രോഗാവസ്ഥ മൂലമുള്ള വേദനയും നടക്കാൻ ബുദ്ധിമുട്ടും, ചലനങ്ങൾ ഇല്ലാത്തതും ആയ അവസ്ഥയാണ് യുവാവിന് നേരിടേണ്ടി വന്നത്. വിദഗ്ദ്ധ ചികിത്സ തേടി കിംസ്ഹെൽത്ത് ആശുപത്രിയിൽ എത്തിയ യുവാവിന് ഓർത്തോപിടിക്സ് സർജൻ ഡോ. ജെഫേഴ്സൺ ജോർജ് നിർദ്ദേശിച്ചത് കണങ്കാലിലെ റ്റാലസ് അസ്ഥി പൂർണമായും മാറ്റിവെയ്ക്കുക എന്ന ശസ്ത്രക്രിയയാണ്.

Advertisements

ദക്ഷിണേന്ത്യയിൽ ഇതിനു മുൻപ് ഇത്തരത്തിൽ രണ്ടേ രണ്ട് സർജറികൾ മാത്രമേ നടന്നിട്ടുള്ളു. കേരളത്തിലെ ആദ്യത്തെ ടോട്ടൽ റ്റാലസ് റീപ്ലേസ്‌മെന്റ് സർജറി ആയിരുന്നു കഴിഞ്ഞ ദിവസം കിംസ്ഹെൽത്തിൽ നടന്നത്. ശ്വാശ്വതമായ വേദനയിൽ നിന്നുള്ള മോചനവും, സുസ്ഥിരമായി കണങ്കാലിന്റെ അനായാസ ചലനങ്ങൾ സാധ്യമാക്കുക എന്നിവയൊക്കെ ആണ് ഈ ശസ്ത്രക്രിയലൂടെ ലഭ്യമാവുന്നത്. മൂന്ന് മുതൽ ആറു ആഴ്ച വരെയുള്ള വിശ്രമത്തിലോടെ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരാം എന്നതാണ് മറ്റൊരു സവിശേഷത. കേരളത്തിലെ തന്നെ ആദ്യവും അത്യപൂർവവുമായ ഈ ശസ്ത്രക്രിയയിലൂടെ ഒട്ടനവധി ആളുകൾക്ക് പുതുപ്രതീക്ഷ നൽകിയിരിക്കുകയാണ് കോട്ടയം കിംസ് ഹെൽത്ത്‌. ആതുരസേവനരംഗത്ത് എന്നും മികച്ച സേവനങ്ങളും ചികിത്സയും ഉറപ്പു വരുത്തുക എന്നതാണ് ആശുപത്രിയുടെ ലക്ഷ്യം എന്ന് കോട്ടയം പ്രെസ്സ് ക്ലബ്ബിൽ വെച്ചു നടന്ന പത്രസമ്മേളനത്തിൽ കോട്ടയം കിംസ്ഹെൽത്ത് ആശുപത്രി സി. ഇ.ഓ ശ്രീ. പ്രകാശ് മാത്യു വ്യക്തമാക്കി.
ഈ അപൂർവ ശസ്ത്രക്രിയ വിജയകരമാക്കിയ ഡോ. ജെഫേഴ്സൺ ജോർജ്, ഡോ. നിമിഷ് ഡാനിയേൽ( അനേസ്തെഷ്യ ), ഡോ. സദകത്തുള്ള ( സീനിയർ ഫിസിഷ്യൻ ) മറ്റ് ഓർത്തോവിഭാഗം ടീം അംഗങ്ങളും പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.