“വടകര നോർത്ത് ശാഖയിൽ ഗുരുസ്‌മൃതി സന്ധ്യകളും പ്രതിഷ്ഠ വാർഷികവും”; എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു

വൈക്കം : എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ വടകര നോർത്ത് 3457 ശാഖായുടെ ആഭിമുഖ്യത്തിൽ നടത്തിയഗുരുസ്മ്രിതിസന്ധ്യകൾ”യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ്‌ രഞ്ജിത്ത് മഠത്തിൽഅധ്യക്ഷത വഹിച്ചു.

Advertisements

കുടുംബയൂണിറ്റുകളുടെ സംയുക്ത സംഗമവും  ധർമ്മ ശാസ്ത്താക്ഷേത്രത്തിലെ 16ആമത് പ്രതിഷ്ഠ വാർഷിക സമ്മേളനവും രണ്ടു ദിവസങ്ങളിലായി നടന്നു.ശാഖാ സെക്രട്ടറി പി പി ശശീന്ദ്രൻ സ്വാഗതം ആശംസിച്ചു.വൈസ് പ്രസിഡന്റ്‌ സജീവ് നിരപ്പത്തു കൃതജ്ഞതപറഞ്ഞു. വിവിധ കുടുംബ യൂണിറ്റുകളെ പ്രതിനിധീകരച്ചു കൊണ്ട് പ്രസന്ന സദാശിവൻ, രാജീവ്‌, മോഹനൻ പി എസ്, സിന്ധുഅനിൽ,മനോഹരൻതെക്കെത്തടത്തിൽ, വത്സല മോഹനൻ, ശൈലജ സോമൻ,പൊന്നമ്മ മോഹനൻ,എൻ ജി രാധാകൃഷ്ണൻ,, ലീല ബാലകൃഷ്ണൻ, ഷിജിൻ ടി എസ്, സുരേഷ് വി ടി, സുധീഷ്നിരപ്പത്തുതുടങ്ങിയവർ പ്രസംഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്നു, അഷ്ടദ്രവ്യഗണപതി ഹോമം,ഗുരുപൂജ,ഗുരുപുഷ്പാഞ്ജലി,ദീപാരാധന, മംഗളാരതി,പ്രസാദം ഊട്ട്, കുട്ടികളുടെ വിവിധകലാപരിപാടികൾ, ചക്യാർ കൂത്ത്, ഗുരുദേവ പ്രഭാഷണം എന്നിവയും ഉണ്ടായിരുന്നു.

Hot Topics

Related Articles